ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് സംഘടിപ്പിച്ച കുമാരനാശാൻ സ്മാരക സമിതി ചെയർമാൻ രാജീവ് ആലുങ്കൽ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് പി.എസ്. ജ്യോതിസ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം സിന്ധു വിനു, പഞ്ചായത്ത് അംഗങ്ങളായ സിനിമോൾ സോമൻ, കെ.ജെ. സെബാസ്റ്റ്യൻ, ഷൈലേഷ്, ജോബിൻ ജോസഫ്, ശ്രീജ ഷിബു എന്നിവർ സംസാരിച്ചു. ചേർത്തലയെ മാലിന്യമുക്തമാക്കാൻ ഗ്രീൻ പ്രോട്ടോക്കോളുമായി നഗരസഭ ചേർത്തല: നഗരത്തെ മാലിന്യ മുക്തമാക്കാൻ ഗ്രീൻ പ്രോട്ടോക്കോൾ പദ്ധതിയുമായി ചേർത്തല നഗരസഭ. നഗരത്തിലെ എല്ലാ സർക്കാർ, പൊതുമേഖല സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വ്യാപാര-വ്യവസായ മേഖലകളിലും ഗ്രീൻ പ്രോട്ടോക്കോൾ പദ്ധതി പ്രാബല്യത്തിൽ വന്നതായി നഗരസഭ ചെയർമാൻ ഐസക് മാടവന പ്രഖ്യാപിച്ചു. ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കുന്നത് പ്രോത്സാഹിപ്പിക്കുക അജൈവ മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിച്ച് ശാസ്ത്രീയമായ രീതിയിലുള്ള സംസ്കരണം ഉറപ്പാക്കുക എന്നിവയിലൂടെ നഗരത്തെ പൂർണമായും മാലിന്യരഹിത പട്ടണമാക്കി മാറ്റുകയാണ് ലക്ഷ്യം. ജീവനക്കാർ ഭക്ഷണവും ശുദ്ധജലവും കൊണ്ടുവരാൻ കഴുകി ഉപയോഗിക്കാൻ കഴിയുന്ന പാത്രങ്ങൾ തന്നെ ഉപയോഗിക്കാനും നിർദേശം നൽകി. ഭക്ഷണം പൊതിഞ്ഞുകൊണ്ടുവരുന്നവർ പ്രകൃതിദത്ത വാഴയിലതന്നെ ഉപയോഗിക്കണം. എല്ലാത്തരം ഡിസ്പോസിബിൾ ഗ്ലാസ്, പ്ലേറ്റ് എന്നിവ നഗരത്തിൽ ഉപയോഗിക്കാൻ പാടില്ല. പാഴ് വസ്തുക്കളും നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളും ഓഫിസുകളിലും വിദ്യാലയങ്ങളിലും കൊണ്ടുവരാൻ പാടില്ലെന്ന് നിർദേശം നൽകിയതായും ചെയർമാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.