പൂർവവിദ്യാർഥി സംഗമം

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൂർവവിദ്യാർഥി മഹാസംഗമം ശനിയാഴ്ച രാവിലെ 10ന് വൈസ് ചാൻസലർ ഡോ. ധർമരാജ് അടാട്ട് ഉദ്ഘാടനം ചെയ്യും. സിനിമരംഗത്ത് ശ്രദ്ധേയരായ സുരഭി ലക്ഷ്മി, ശരത്ത്, സിനോജ് വർഗീസ്, കോൺസാനിയ എന്നിവർ മുഖ്യാതിഥികളാകും. സംഗമത്തിനുശേഷം ഗാനമേളയും കലാപരിപാടികളും അരങ്ങേറും. തീയതിയിൽ മാറ്റം കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ പി.ജി എൻട്രൻസ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി േമയ് 28ലേക്ക് മാറ്റി. ഇൻറർവ്യൂ മെമ്മോ ഓൺലൈനിൽ 29ന് ഉച്ചക്ക് ഒന്നുമുതൽ ലഭ്യമാകും. അഡ്മിഷൻ ജൂൺ ഒന്നാം തീയതി മുതൽ ആരംഭിക്കുന്നതാണ്. എൻട്രൻസ് പരീക്ഷ മാറ്റിവെച്ചു കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല മുഖ്യകേന്ദ്രത്തിൽ ശനിയാഴ്ച നടത്താനിരുന്ന എം.പി.എഡ് എൻട്രൻസ് പരീക്ഷ ചില സാങ്കേതിക കാരണങ്ങളാൽ മാറ്റിെവച്ചതായി രജിസ്ട്രാർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.