വൈപ്പിന്‍: ഞാറക്കൽ പി.കെ. ബാലകൃഷ്ണന്‍ സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ത്രിദിന വൈപ്പിന്‍ ഫിലിം ഫെസ്്റ്റിവൽ തുടങ്ങി. വൈപ്പിന്‍ പ്രസ് ക്ലബ് ഹാളിൽ സംവിധായകന്‍ ജിബു ജേക്കബ് ഉദ്ഘാടനം ചെയ്തു. സോജൻ വാളൂരാന്‍ അധ്യക്ഷത വഹിച്ചു. ജില്ല ലൈബ്രറി കൗണ്‍സിൽ സെക്രട്ടറി എം.ആര്‍. സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. കണ്ണദാസ് സ്വാഗതവും ജാക്സണ്‍ എം. മൈക്കിള്‍ നന്ദിയും പറഞ്ഞു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് മണ്‍ട്രോതുരുത്ത് പ്രദര്‍ശിപ്പിക്കും. സംവിധായകന്‍ ബോബന്‍ സാമുവൽ പങ്കെടുക്കും. ശനിയാഴ്ച വൈകീട്ട് അഞ്ചിന് ഹ്രസ്വചിത്രങ്ങളുടെ പ്രദര്‍ശനം നടക്കും. ജി.എസ്.ടി സെമിനാര്‍ വൈപ്പിൻ: കേരള ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷന്‍ എറണാകുളത്തിെൻറ നേതൃത്വത്തിൽ ഞാറക്കലിൽ സംഘടിപ്പിച്ച ജി.എസ്.ടി സെമിനാര്‍ പ്രഫ. കെ.വി. തോമസ് എം.പി ഉദ്ഘാടനം ചെയ്തു. സഞ്ജയ്, റൈമണ്ട് ജോര്‍ജ്, വി. പി. സാബു, കെ.എസ്. ഹരിഹരന്‍, ആര്‍. രാമകൃഷ്ണന്‍ പോറ്റി എന്നിവർ ക്ലാസ് നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.