പാടം നികത്താനുള്ള നീക്കം തടഞ്ഞു

ആലങ്ങാട്: കരുമാല്ലൂർ പാടശേഖരത്തി​െൻറ ഒരുഭാഗം മണ്ണടിച്ച് നികത്താനുള്ള ശ്രമം പഞ്ചായത്ത് ഇടപെട്ട് തടഞ്ഞു. പിന്നീട് റവന്യൂ അധികൃതർ സ്ഥലത്തെത്തി സ്റ്റോപ് മെമ്മോ നൽകി. പുറപ്പിള്ളിക്കാവ് നാറാണത്ത് റോഡിനോടുചേർന്ന പാടത്താണ് കഴിഞ്ഞദിവസം മണ്ണടി നടന്നത്. ഇവിടെ കൃഷി ചെയ്ത ഭാഗം വേലി കെട്ടിത്തിരിക്കുകയും വൃക്ഷങ്ങൾ വെട്ടിമാറ്റുകയും ചെയ്തു. വ്യാഴാഴ്ച നാട്ടുകാർ ശ്രദ്ധയിൽപെടുത്തിയതിനെത്തുടർന്ന് പ്രസിഡൻറ് ജി.ഡി. ഷിജു സ്ഥലത്തെത്തി പണി നിർത്തിവെക്കാൻ ആവശ്യപ്പെട്ടു. കരുമാല്ലൂർ വില്ലേജ് ഓഫിസിൽ വിവരമറിയിച്ചതിനെത്തുടർന്ന് റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഡാറ്റ ബാങ്കിൽ ഉൾപ്പെട്ട ഭൂമിയാണെന്ന് സ്ഥിരീകരിക്കുകയും കേസെടുക്കാൻ ആലങ്ങാട് പൊലീസിന് നിർദേശം നൽകുകയും ചെയ്തു. പാടത്ത് കെട്ടിയ വേലി ഉടമയെക്കൊണ്ടുതന്നെ പൊളിപ്പിച്ചു മാറ്റി. കരുമാല്ലൂർ കൃഷി ഓഫിസർ സ്ഥലത്തെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.