വൈപ്പിന്‍: അയ്യമ്പിള്ളി എസ്.പി. മുഖര്‍ജി സ്മാരക ഗ്രന്ഥശാലയുടെ യുവജനവിഭാഗമായ യുവതയുടെ ആഭിമുഖ്യത്തിൽ രൂപവത്കരിച്ച ഫിലിം ക്ലബ് ഉദ്ഘാടനം വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഡോ. കെ.കെ. ജോഷി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം തങ്കമണി ശശി, കെ.വി. ശശിധരന്‍, എം.എം. വര്‍ഗീസ്, എം.സി. പവിത്രന്‍ എന്നിവര്‍ സംസാരിച്ചു. വയോജനവേദി സംഗമം വൈപ്പിന്‍: ചെറായി മനയത്തുകാട് ഗ്രാമീണവായനശാലയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നതവിജയം നേടിയവര്‍ക്കുള്ള അനുമോദനവും വയോജനവേദി സംഗമവും തിങ്കളാഴ്ച നടക്കും. വൈകീട്ട് നാലിന് അയ്യമ്പിള്ളി ഭാസ്കരന്‍ ഉദ്ഘാടനം ചെയ്യും. വി.കെ. സിദ്ധാർഥന്‍ അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.