കോലഞ്ചേരി: പ്രധാനമന്ത്രിയെ കാണാൻ അനുമതി ലഭിക്കാത്തതിനെത്തുടർന്ന് മലങ്കര സന്ദർശനം പൂർത്തിയാക്കി ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയാർക്കീസ് ബാവ വെള്ളിയാഴ്ച മടങ്ങും. രാവിലെ 10.30ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് െബെറൂതിലേക്ക് തിരിക്കും. പ്രധാനമന്ത്രി, രാഷ്ട്രപതി എന്നിവരുമായുള്ള കൂടിക്കാഴ്ചകൾക്കുശേഷം 26ന് ന്യൂഡൽഹിയിൽനിന്ന് മടങ്ങാനായിരുന്നു നിശ്ചയിച്ചത്. എന്നാൽ, കൂടിക്കാഴ്ച നടക്കാതെവന്നതോടെയാണ് ഒരുദിവസം മുേമ്പ മടങ്ങുന്നത്. അനുമതി ഉറപ്പാക്കുന്നതിൽ ബന്ധപ്പെട്ടവർക്കുണ്ടായ വീഴ്ചയാണ് കൂടിക്കാഴ്ച മുടങ്ങാൻ കാരണമെന്നാണ് വിവരം. വ്യാഴാഴ്ച ഉച്ചയോടെ മലേക്കുരിശ് ദയറയിൽ തെൻറ മാതാവിെൻറ നാമധേയത്തിൽ നിർമിക്കുന്ന അഗതി മന്ദിരത്തിലെത്തിയ ബാവ സന്ധ്യപ്രാർഥനക്ക് ശേഷമാണ് മടങ്ങിയത്. രാത്രി സുന്നഹദോസ് സെക്രട്ടറി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത ഒരുക്കിയ വിരുന്നിലും പങ്കെടുത്തു. സുപ്രീംകോടതി വിധിയോെട യാക്കോബായ സഭ പ്രതിസന്ധിയിലായതിനെത്തുടർന്നാണ് സഭ മേലധ്യക്ഷൻകൂടിയായ പാത്രിയാർക്കീസ് ബാവ കേരളത്തിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.