ചെങ്ങന്നൂര്‍: എൽ.ഡി.എഫ് സ്ഥാനാർഥി സജി ചെറിയാെൻറ പ്രചാരണത്തിന് എത്തിയ ഗായകസംഘം സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയതായി പരാതി. ഡ്രൈവർ ഈരാറ്റുപേട്ട നടക്കല്‍ വലിയവീട്ടില്‍ നഹാസിന് (27) പരിക്കേറ്റു. വ്യാഴാഴ്ച വൈകീട്ട് ഏഴോടെ എം.സി റോഡില്‍ പുത്തന്‍വീട്ടില്‍ പടിയിലായിരുന്നു സംഭവം. ഗായകസംഘം രണ്ടാഴ്ചയായി ചെങ്ങന്നൂരിലുണ്ട്. മുഖ്യമന്ത്രി പിണറായി വിജയെൻറ പരിപാടിക്കുശേഷം ചെങ്ങന്നൂര്‍ നഗരത്തിലേക്ക് എത്തുന്നതിനിടെ എതിരെവന്ന ബി.ജെ.പി റോഡ് ഷോയില്‍ പങ്കെടുത്ത പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് സംഘാംഗങ്ങൾ പൊലീസിന് മൊഴി നല്‍കി. ആക്രമണത്തില്‍ പരിക്കേറ്റ നഹാബിനെയും ആക്രമണം കണ്ട് ഭയന്ന പാട്ടുകാരിയായ പ്രാർഥനയെയും ചെങ്ങന്നൂര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ചെങ്ങന്നൂര്‍ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.