പറവൂർ: കച്ചേരി മൈതാനിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഒഴിച്ചിട്ടുള്ള സ്ഥലങ്ങളിൽ ഭൂരിഭാഗവും അഭിഭാഷകർ ൈകയേറിയത് വിമർശനത്തിന് ഇടയാക്കി. പാർക്കിങ് അഭിഭാഷകർക്ക് മാത്രം എന്ന് ബോർഡ് സ്ഥാപിച്ചാണ് ൈകയേറ്റം. ട്രാഫിക് പൊലീസിേൻറതാണ് ബോർഡ്. കോടതികൾക്ക് വടക്ക് കിഴക്ക് ഭാഗങ്ങളിലായി രണ്ടിടങ്ങളിലാണ് ബോർഡ് സ്ഥാപിച്ച് അഭിഭാഷകർ പാർക്കിങ് സ്ഥലം കൈവശപ്പെടുത്തിയിരിക്കുന്നത്. പൊതുജനത്തിന് മജിസ്ട്രേറ്റ് കോടതിക്ക് സമീപം പാർക്കിങ് സ്ഥലമുണ്ടെന്നാണ് അഭിഭാഷകരുടെ വാദം. അഭിഭാഷകർക്ക് മാത്രമായി മാറ്റി വെച്ചിട്ടുള്ള സ്ഥലത്ത് അറിയാതെ വാഹനം പാർക്ക് ചെയ്താൽ ട്രാഫിക് പൊലീസ് പിഴ ചുമത്താറുണ്ട്. പ്രതികരിക്കാനാകാതെ പിഴ നൽകി വാഹനം മാറ്റുകയാണ് പതിവ്. റവന്യൂ വകുപ്പിെൻറ അധീനതയിലുള്ളതാണ് മൂന്ന് ഏക്കറോളം വരുന്ന കച്ചേരി മൈതാനം. ഇവിടെ പാർക്കിങ് ഉൾപ്പെടെയുള്ളവയുടെ നിയന്ത്രണം തഹസിൽദാർക്കാണ്. മൈതാനത്തിെൻറ അധികാരി തഹസിൽദാർ ആയിരിക്കെയാണ് അഭിഭാഷകർ കുറെ സ്ഥലം പാർക്കിങ്ങിെൻറ പേരിൽ കൈവശപ്പെടുത്തിയിരിക്കുന്നത്. ഇവിടെ പാർക്കിങ് അഭിഭാഷകർക്ക് മാത്രം എന്ന് ബോർഡ് സ്ഥാപിച്ച് പതിച്ചു നൽകാൻ ട്രാഫിക് പൊലീസിനും അവകാശമില്ല. ട്രാഫിക് പൊലീസിനെ ഉപയോഗിച്ച് അർഹതയില്ലാത്ത കാര്യം അഭിഭാഷകർ സാധിച്ചെടുത്തിരിക്കുകയാണെന്ന് ആരോപണമുണ്ട്. റവന്യൂ അധികാരികൾ കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്നു. കഴിഞ്ഞ അഞ്ചിന് ചേർന്ന താലൂക്ക് വികസന സമിതി യോഗം അഭിഭാഷകരുടെ അനധികൃത പാർക്കിങ്ങിനെക്കുറിച്ച് ചർച്ച ചെയ്തു. യതിൽ വിമർശനമുയർന്നു. വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന സാധാരണക്കാരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഇവിടെ സൗകര്യം ഒരുക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. കഴിഞ്ഞ യു.ഡി.എഫ് സർക്കാറിെൻറ കാലത്താണ് 1.59 കോടി രൂപ ചെലവഴിച്ച് മൈതാനം നവീകരിച്ചത്. അന്ന് പൊതുജനങ്ങൾക്ക് വാഹന പാർക്കിങ് സൗകര്യം വേണമെന്ന് പറഞ്ഞ് നവീകരണ പദ്ധതികളിൽ മാറ്റം വരുത്തിയത് ഒരു വിഭാഗം അഭിഭാഷകരാണ്. ഇവരുടെ എതിർപ്പിനെ തുടർന്ന് ഓപൺ എയർ തിയറ്റർ, കുട്ടികളുടെ കളിസ്ഥലം എന്നിവ പദ്ധതിയിൽനിന്നും ഒഴിവാക്കി. ആ സ്ഥലങ്ങൾ ഉൾപ്പെടെയാണ് അഭിഭാഷകർ ഇപ്പോൾ കൈവശപ്പെടുത്തിയിരിക്കുന്നത്. പോസ്റ്റ് ഓഫിസിന് സമീപത്തെ പാർക്കിങ് സ്ഥലം പൊതുജനങ്ങൾ ഉപയോഗിച്ചിരുന്നത് ഒഴിപ്പിച്ച് അതും അഭിഭാഷകർക്കായി മാറ്റിവെച്ചിരിക്കുകയാണ്. അടുത്ത താലൂക്ക് വികസന സമിതി യോഗത്തിൽ പ്രശ്നം ചർച്ച ചെയ്യാൻ അംഗങ്ങൾ തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.