സ്ഥാനാർഥികള്‍ പര്യടനത്തില്‍; നേതാക്കള്‍ കുടുംബയോഗങ്ങളില്‍

ചെങ്ങന്നൂര്‍: അങ്കത്തട്ടില്‍ കളം തെളിഞ്ഞതോടെ നെട്ടോട്ടത്തിലാണ് സ്ഥാനാർഥികളും മുന്നണിപ്രവര്‍ത്തകരും. സ്ക്വാഡ് പ്രവര്‍ത്തനങ്ങള്‍, കുടുംബയോഗങ്ങള്‍, പര്യടനം എന്നിവയിലാണ് ഇപ്പോള്‍ ശ്രദ്ധ. സ്ഥാനാർഥികള്‍ പര്യടനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ കുടുംബയോഗങ്ങളില്‍ പങ്കെടുത്ത് വോട്ട് ചോദിക്കുകയാണ് നേതാക്കള്‍. എൽ.ഡി.എഫ് സ്ഥാനാർഥി സജി ചെറിയാന്‍ ബുധനൂര്‍ പഞ്ചായത്തില്‍ പര്യടനത്തിലായിരുന്നു. മാമൂട് ജങ്ഷനിൽനിന്ന് ആരംഭിച്ച പര്യടനം ലക്ഷംവീട് കോളനി, പള്ളിക്കര, വാലിയില്‍, മാമ്പള്ളില്‍, കൊന്നത്തറ, മാടമ്പള്ളി, മുളമൂട്ടില്‍, തൈയ്യുര്‍, എണ്ണക്കാട് ചന്ത, പാറക്കല്‍, പുറത്തട എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം ഗ്രാമത്തില്‍ സമാപിച്ചു. പാണ്ടനാട് നടന്ന കുടുംബയോഗത്തില്‍ മന്ത്രി സി. രവീന്ദ്രനാഥ്, ചെങ്ങന്നൂര്‍ ടൗണിലെ കുടുംബയോഗങ്ങളില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, മുളക്കുഴ, പുലിയൂര്‍ എന്നിവിടങ്ങളില്‍ നടന്ന കുടുംബയോഗങ്ങളില്‍ മന്ത്രി ഡോ. ടി.എം. തോമസ് ഐസക്, ആലായിലെ കുടുംബയോഗങ്ങളില്‍ മന്ത്രി എ.കെ. ബാലന്‍, മുളക്കുഴയിലെ കുടുംബയോഗങ്ങളില്‍ മന്ത്രി മാത്യു ടി. തോമസ്, വെണ്‍മണിയിലെ കുടുംബയോഗങ്ങളില്‍ മുന്‍ മന്ത്രി ഇ.പി. ജയരാജന്‍ എന്നിവര്‍ പങ്കെടുത്ത് വോട്ട് ചോദിച്ചു. യു.ഡി.എഫ് സ്ഥാനാർഥി ഡി. വിജയകുമാറി​െൻറ പര്യടനം പുലിയൂര്‍ പഞ്ചായത്തിലായിരുന്നു. പൊറ്റമേല്‍ക്കടവില്‍നിന്ന് ആരംഭിച്ച പര്യടനം വാഴക്കൂട്ടം ജങ്ഷന്‍, ഇളമണ്‍പടി, ചേന്നാത്ത് ലക്ഷംവീട് കോളനി, പെരിയത്ത് ജങ്ഷന്‍, മുടിയില്‍പടി, കുളഞ്ഞിത്തറ കോളനി, പാലച്ചുവട്, പേരിശേരി കോളനി, ഇഞ്ചക്കലോടില്‍, മഠത്തുംപടി എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം തിങ്കളാമുറ്റം ജങ്ഷനില്‍ സമാപിച്ചു. മാന്നാര്‍ ഈസ്റ്റ്, ബുധനൂര്‍, തിരുവന്‍വണ്ടൂര്‍, ചെങ്ങന്നൂര്‍ സൗത്ത്, മുളക്കുഴ എന്നിവിടങ്ങളില്‍ നടന്ന കുടുംബയോഗങ്ങളില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മാന്നാര്‍ വെസ്റ്റ്, ബുധനൂര്‍ എന്നിവിടങ്ങളില്‍ നടന്ന കുടുംബയോഗങ്ങളില്‍ ജോണി നെല്ലൂര്‍, ആലാ, വെണ്മണി, ചെറിയനാട് എന്നിവിടങ്ങളിലെ കുടുംബസംഗമങ്ങളില്‍ വി.ഡി. സതീശന്‍ എം.എല്‍.എ, മാന്നാര്‍ വെസ്റ്റ്, പാവുക്കര എന്നിവിടങ്ങളില്‍ എ.എ. ഷുക്കൂര്‍, ചെന്നിത്തല വെസ്റ്റ്, ചെന്നിത്തല, മാന്നാര്‍ വെസ്റ്റ്-ഈസ്റ്റ്, പാണ്ടനാട് എന്നിവിടങ്ങളില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ വോട്ട് അഭ്യർഥിച്ചു. എൻ.ഡി.എ സ്ഥാനാർഥി പി.എസ്. ശ്രീധരന്‍ പിള്ളയുടെ പര്യടനം തിരുവന്‍ വണ്ടൂര്‍ പഞ്ചായത്തിലായിരുന്നു. കല്ലിശേരിയില്‍ എ.എന്‍. രാധാകൃഷ്ണന്‍ പര്യടനം ഉദ്ഘാടനം ചെയ്തു. കളിയിക്കപ്പടി, പ്രയാര്‍, ഉമയാറ്റുകര, പ്രാവിന്‍കൂട്, വനവാതുക്കര, ഇരമല്ലിക്കര എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം തിരുവന്‍വണ്ടൂര്‍ ജങ്ഷനില്‍ സമാപിച്ചു. മാന്നാര്‍, ചെന്നിത്തല, മാന്നാര്‍ ടൗണ്‍, ചെന്നിത്തല എന്നിവിടങ്ങളില്‍ നടന്ന കുടുംബസംഗമങ്ങളില്‍ കേന്ദ്രമന്ത്രി അല്‍ഫോൻസ് കണ്ണന്താനം, കല്ലിശേരില്‍, തിരുവന്‍വണ്ടൂര്‍ എന്നിവിടങ്ങളില്‍ എ.എന്‍. രാധാകൃഷ്ണന്‍, നിയോജക മണ്ഡലങ്ങളിലെ വിവിധ ഇടങ്ങളില്‍ നടന്ന കുടുംബസംഗമങ്ങളില്‍ മഹിള മോര്‍ച്ച സംസ്ഥാന പ്രസിഡൻറ് രേണു സുരേഷ്, ശോഭ സുരേന്ദ്രന്‍, ബി. ഗോപാലകൃഷ്ണന്‍, വി.വി. രാജന്‍, പി.കെ. കൃഷ്ണദാസ് എന്നിവരും വോട്ട് തേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.