കേരള പൊലീസി​െൻറ ശൈലി ഭീകരപ്രവർത്തകരെപോലെ ^ചെന്നിത്തല

കേരള പൊലീസി​െൻറ ശൈലി ഭീകരപ്രവർത്തകരെപോലെ -ചെന്നിത്തല ചെങ്ങന്നൂർ: കേരള പൊലീസ് ഭീകരപ്രവർത്തകരെപോലെയാണ് പെരുമാറുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചെന്നിത്തലയിൽ നടന്ന കുടുംബസംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.ജി.പിയുടെ ഉത്തരവുപോലും അനുസരിക്കാത്ത സൂപ്പർ ഡി.ജി.പി ആയി പൊലീസ് അസോസിയേഷൻ മാറി. ഭരണം മാറുന്നതിന് അനുസരിച്ച് പൊലീസ് മാറരുത്. മുഖ്യമന്ത്രിയുടെ പിന്തുണയാണ് ഡി.ജി.പിയുടെ ഉത്തരവുപോലും കാറ്റിൽപറത്താൻ ധൈര്യം നൽകുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ബാധ്യതയുള്ളവരാണ് പൊലീസ്. ഏതെങ്കിലും പാർട്ടിയോടല്ല ജനങ്ങളോടാണ് പൊലീസ് കൂറ് കാണിക്കേണ്ടത്. പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ചാൽപോലും ആളുകൾ ആത്മഹത്യ ചെയ്യുകയാണ്. പൊലീസ് സ്റ്റേഷന് മുന്നിലൂടെ നടക്കാൻപോലും ഭയമായി. പൊലീസ് സ്റ്റേഷനിൽ പോയാൽ ശവമായി തിരിച്ചുവരേണ്ടിവരുമെന്ന് ആളുകൾ ഭയക്കുന്നു. കൊല്ലപ്പെടുന്നവരുടെ വീടുകളിൽ പാർട്ടി നോക്കിയല്ല മുഖ്യമന്ത്രി പോകേണ്ടത്. സി.പി.എമ്മി​െൻറ മാത്രം മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറുന്നതായും രമേശ് ചെന്നിത്തല ആരോപിച്ചു. ഏഴ് കുടുംബയോഗത്തിൽ പ്രതിപക്ഷ നേതാവ് പങ്കെടുത്തു. കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ. ജയപ്രകാശ്, എം. മുരളി, ജോൺ പി. തോമസ്, ജി.വി. ഹരി എന്നിവർ സംസാരിച്ചു. സജി ചെറിയാൻ ഇന്ന് പഞ്ചായത്തുതല പര്യടനത്തിൽ ചെങ്ങന്നൂർ: എൽ.ഡി.എഫ് സ്ഥാനാർഥി സജി ചെറിയാൻ ബുധനാഴ്ച പാണ്ടനാട്, തിരുവൻവണ്ടൂർ പഞ്ചായത്തിൽ പര്യടനം നടത്തും. ഉച്ചക്ക് രണ്ടിന് പാണ്ടനാട് പഞ്ചായത്തിലെ ഇല്ലിമലയിൽനിന്ന് ആരംഭിക്കും. തുടർന്ന് കൈതക്കാട്ടുപടി, മുക്കുംവേലിൽപ്പടി, പൂപ്പറത്തി, മണ്ണാറത്തറ, അപ്പോളോ ജങ്ഷൻ, മാടവന പുല്ലാംതോട്, മുറിയായിക്കര, തിരുവൻവണ്ടൂർ പഞ്ചായത്തിലെ വനവാതുക്കര, വാഴത്തുപടി, വഞ്ഞിപ്പുഴേത്ത്, തോപ്പിൽപടി, തിരുവൻവണ്ടൂർ ജങ്ഷൻ, അമ്പീരേത്തുപടി, മുട്ടാണിശേരിപ്പടി, കമ്പനിപ്പടി, വള്ളംപുരക്കൽ എന്നിവിടങ്ങളിലൂടെ കല്ലിശ്ശേരിയിൽ സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.