മൂവാറ്റുപുഴ: . മാറാടി-തിരുമാറാടി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കടന്നുപോകുന്ന നാല് കിലോമീറ്റർ റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായിട്ട് നാളുകളായി. രണ്ട് സ്വകാര്യ കോളജുകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും മറ്റും സ്ഥിതിചെയ്യുന്ന റോഡിെൻറ നിർമാണത്തിനായി മുറവിളികൾക്കൊടുവിൽ ഫണ്ട് അനുവദിച്ചിട്ട് മാസങ്ങൾ കഴിഞ്ഞു. എന്നാൽ, തുക കുറെഞ്ഞന്ന പേരിൽ പ്രവൃത്തി ഏറ്റെടുക്കാൻ കരാറുകാർ യൊറായില്ല. ഇതുവഴിയുള്ള സഞ്ചാരം ദുർഘടമായിരിക്കുകയാണ്. ടാർ പൊളിഞ്ഞ് മെറ്റിൽ ഇളകി കുണ്ടും കുഴിയുമായി. റോഡിലൂടെ ഓേട്ടാറിക്ഷകൾ പോലും സഞ്ചരിക്കാൻ തയാറാകുന്നില്ല. മൂവാറ്റുപുഴ-പിറവം റോഡിലെ മാറാടി കവലയിൽനിന്ന് ആരംഭിച്ച് അഞ്ചൽപെട്ടി-കൂത്താട്ടുകുളം റോഡിലെ വാളിയ പാടത്ത് അവസാനിക്കുന്ന മണ്ണത്തൂർ റോഡ് മേഖലയിലെ ആദ്യ പൊതുമരാമത്ത് റോഡുകളിലൊന്നാണ്. രണ്ടുവർഷം മുമ്പ് തകർന്ന റോഡിെൻറ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ നാട്ടുകാർ പരാതിയുമായി രംഗത്തിറങ്ങിയെങ്കിലും അടുത്തിടെയാണ് ഫണ്ട് അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.