മൂവാറ്റുപുഴ: ജില്ലയുടെ കിഴക്കന്‍ മേഖലയിലാകെ മഞ്ഞപ്പിത്തം പടരുമ്പോഴും പ്രതിരോധ പ്രവർത്തനങ്ങൾ സ്വീകരിക്കാതെ ആരോഗ്യ വകുപ്പ്. പായിപ്ര, വാളകം, മഴുവന്നൂര്‍, രാമമംഗലം പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലാണ് ഹെപ്പറ്റൈറ്റിസ് ബി മഞ്ഞപ്പിത്തം പടർന്നു പിടിക്കുന്നത്. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലും സമീപ പ്രദേശങ്ങളിലെ സ്വകാര്യ ആശുപത്രികളിലുമായി നിരവധി പേർ കഴിഞ്ഞ ദിവസങ്ങളിൽ ചികിത്സ തേടിയിരുന്നു. തിങ്കളാഴ്ച പത്തോളം പേരാണ് ജനറൽ ആശുപത്രിയിൽ മഞ്ഞപ്പിത്തം ബാധിച്ചെത്തിയത്. അസുഖം പടരുമ്പോഴും പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലന്ന നിലപാടിലാണ് ആരോഗ്യ വകുപ്പ് അധികൃതർ. വെള്ളത്തിൽനിന്നല്ല രോഗം പടരുന്നതെന്നും രോഗികളുമായുള്ള ഇടപഴകലിലൂടെയാണ് മഞ്ഞപ്പിത്തം പടരുന്നതെന്നും അധികൃതർ പറയുന്നു. ഇതുസംബന്ധിച്ച് ബോധവത്കരണം നടത്തേണ്ടതുെണ്ടന്നും അവർ പറഞ്ഞു. രണ്ടുവർഷം മുമ്പ് രാമമംഗലം പഞ്ചായത്തിലെ ഊരമനയിൽ വ്യാപകമായി മഞ്ഞപ്പിത്തം കണ്ടെത്തിെയങ്കിലും രോഗം പടരാനുള്ള കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതിനായി കേന്ദ്ര ആരോഗ്യ വകുപ്പിെൻറ നേതൃത്വത്തിലടക്കം പഠനങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍നിന്നുള്ള വിദഗ്ധ സംഘവും വെല്ലൂര്‍, മണിപ്പാല്‍ എന്നിവിടങ്ങളില്‍നിന്നുള്ള വിദഗ്ധ സംഘവും പ്രദേശത്ത് വീണ്ടും പരിശോധന നടത്തിയെങ്കിലും കാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അന്നത്തേതിന് സമാന സാഹചര്യമാണിപ്പോഴുള്ളത്. രാമമംഗലം പഞ്ചായത്തിലെ ഊരമന, പായിപ്ര പഞ്ചായത്തിലെ തൃക്കളത്തൂർ, മഴുവന്നൂര്‍, വാളകം തുടങ്ങിയ സ്ഥലങ്ങളിലാണ് അസുഖം വ്യാപകമാകുന്നത്. എന്നാല്‍, ഈ വര്‍ഷവും പ്രദേശത്തും സമീപ പഞ്ചായത്തുകളിലും രോഗം കണ്ടെത്തിയത് നാട്ടുകാരില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഹെപ്പൈറ്ററ്റിസ് ബി രക്തത്തിലൂടെയാണ് പരക്കുന്നത്. കരളിനെയാണ് രോഗം ബാധിക്കുന്നത്. ആദ്യം പനിയും പിന്നീട് ശരീരവേദനയും തുടര്‍ന്ന് ചർദിയും ആരംഭിക്കും ഇതോടെ രോഗി അവശനാകും. രോഗം മനസ്സിലാക്കി തുടക്കത്തിൽ ചികിത്സിച്ചിെല്ലങ്കില്‍ മരണം വരെ സംഭവിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. രോഗം പരക്കുന്നത് കണ്ടെത്താന്‍ കഴിയാത്തതിനാല്‍ പ്രതിരോധ വാക്‌സിനേഷനും ബോധവത്കരണവുമാണ് പ്രതിവിധിയെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.