ലതികയുടെ പഠനച്ചെലവ് എ.ഐ.വൈ.എഫ് എറ്റെടുക്കും

മൂവാറ്റുപുഴ: എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ ലതികയുടെ വിദ്യാഭ്യാസ ചെലവ് എ.ഐ.വൈ.എഫ് എറ്റെടുക്കും. പായിപ്ര സൊസൈറ്റിപ്പടി ലക്ഷംവീട് കോളനിയിലെ ഒറ്റമുറി വീട്ടില്‍ അമ്മയുെടയും മുത്തശ്ശിയുെടയും തണലില്‍ കഴിയുന്ന ലതിക പ്രാരാബ്ധങ്ങൾ അതിജീവിച്ചാണ് എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത്. ലതികയുടെ വീട്ടിലെത്തി എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറി എന്‍. അരുണ്‍ ഉപഹാരം നല്‍കി. ലതികയുടെ തുടര്‍ പഠനച്ചെലവും എ.ഐ.വൈ.എഫ് ഏറ്റെടുക്കുകയാെണന്ന് അറിയിച്ചു. നേതാക്കളായ കെ.എ. സനീര്‍, കെ.കെ. ശ്രീകാന്ത്, ടി.എം. ഷബീര്‍ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.