സ്​മാർട്ടാകാൻ മണിയന്ത്രം സര്‍ക്കാര്‍ എല്‍.പി സ്‌കൂള്‍

മൂവാറ്റുപുഴ: ഹെടെക്കാകാൻ ഒരുങ്ങി കല്ലൂര്‍ക്കാട് ഗ്രാമപഞ്ചായത്തിലെ മണിയന്ത്രം സര്‍ക്കാര്‍ എല്‍.പി സ്‌കൂള്‍. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി​െൻറ ഭാഗമായി പൊതുവിദ്യാലയങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നതി​െൻറ ഭാഗമായി കല്ലൂര്‍ക്കാട് ഗ്രാമപഞ്ചായത്തിലെ മണിയന്ത്രം സര്‍ക്കാര്‍ എല്‍.പി സ്‌കൂളിനെ ഹൈടെക് സ്‌കൂളായി മാറ്റാൻ സര്‍ക്കാര്‍ തെരഞ്ഞെടുത്തതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. ഒരു കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് സ്‌കൂളില്‍ നടപ്പാക്കുന്നത്. ഇതി​െൻറ വിശദമായ പദ്ധതിരേഖ സര്‍ക്കാറിന് നൽകുകകയും ചെയ്തു. അംഗീകാരം ലഭിക്കുന്നമുറയ്ക്ക് നിർമാണം ആരംഭിക്കുമെന്നും എം.എല്‍.എ പറഞ്ഞു. ആധുനിക രീതിയിലുള്ള ഓഫിസ് റൂം, അടുക്കള, ഇൻറർനെറ്റ് സൗകര്യത്തോടെയുള്ള സ്മാര്‍ട്ട് ക്ലാസ്‌റൂമുകൾ, ഓഡിറ്റോറിയം, ചുറ്റുമതിൽ എന്നിവയൊരുക്കും. മാലിന്യസംസ്‌കരണ പ്ലാൻറും സജ്ജമാക്കും. വിദ്യാലയ പരിസരത്ത് പാറകള്‍ നിറഞ്ഞ സ്ഥലം ജൈവവൈവിദ്യ പാര്‍ക്കായി മാറ്റും. കുട്ടികള്‍ക്ക് കളിക്കുന്നതിനുള്ള റൈഡറുകളും പദ്ധതിയിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2018-19 അധ്യയന വര്‍ഷത്തേക്കുള്ള അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കിവരുകയാെണന്ന് ഹെഡ്മിസ്ട്രസ് പറഞ്ഞു. 1962ല്‍ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച മണിയന്ത്രം സര്‍ക്കാര്‍ എല്‍.പി സ്‌കൂള്‍ കല്ലൂര്‍ക്കാട് ഗ്രാമപഞ്ചായത്തിലെ 10ാം വാര്‍ഡിലാണ് സ്ഥിതിചെയ്യുന്നത്. എളംബ്ലാശ്ശേരി ഇല്ലത്തിലെ വാസുദേവന്‍ നമ്പൂതിരി നല്‍കിയ ഒരേക്കര്‍ സ്ഥലത്താണ് സ്‌കൂള്‍ നിര്‍മിച്ചത്. 1962ല്‍ നിര്‍മിച്ചതാണ് നിലവിലെ അഞ്ച് ക്ലാസ് മുറികളോടുകൂടിയ കെട്ടിടം. ഹെഡ്മിസ്ട്രസ് അടക്കം അഞ്ച് അധ്യാപകരും രണ്ട് ഇതര ജീവനക്കാരുമാണ് സ്‌കൂളില്‍ ജോലി നോക്കി വരുന്നത്. കഴിഞ്ഞ അധ്യയന വര്‍ഷം പ്രീ പ്രൈമറിയിലും എല്‍.പിയിലുമായി 46 കുട്ടികളാണുണ്ടായിരുന്നത്. ഈ അധ്യയന വര്‍ഷം ആരംഭിക്കുന്നതിനുമുമ്പേ ഇത് 70 കുട്ടികളായി ഉയർന്നുവെന്നും ഹെഡ്മിസ്ട്രസ് ഉഷാകുമാരി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.