പാഴൂർ പടിപ്പുരയുടെ ചരിത്രം തേടി അധ്യാപകർ

കൂത്താട്ടുകുളം: ബി.ആർ.സിയിലെ സോഷ്യൽ സയൻസ് അധ്യാപക പരിശീലന ബാച്ച് പിറവത്തി​െൻറ ചരിത്രം തേടി പാഴൂരിലും പരിസരങ്ങളിലും പഠനയാത്ര നടത്തി. പരിശീലക സി.എച്ച്. ജയശ്രീയുടെ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ് വിവിധ സ്ഥലങ്ങൾ സന്ദർശിച്ചത്. ഐതീഹ്യമാലയും നാട്ടുകാർ പറഞ്ഞുതന്ന വിവരങ്ങളും െവച്ചാണ് ചരിത്രവിവരശേഖരണം നടത്തിയത്. ഉണ്ണി യേശുവി​െൻറ പിറവിയുമായി ബന്ധപ്പെട്ട് പിറവം പള്ളി സംഘം സന്ദർശിച്ചു. മൂവാറ്റുപുഴ താലൂക്കിലെ ഐതിഹ്യപ്പെരുമയുള്ള പാഴൂര്‍ പടിപ്പുരയും സന്ദർശിച്ചു. പിറവം വലിയപള്ളി കഴിഞ്ഞ് പുഴയോരം റോഡിലാണ് പാഴൂര്‍ പടിപ്പുര സ്ഥിതി ചെയ്യുന്നത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മുതൽ ജ്യോതിഷ സംബന്ധമായ വിഷയങ്ങളിലെ അവസാനവാക്കായിരുന്നു പടിപ്പുര.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.