കോടതി വിധിയുടെ പേരിൽ പള്ളികൾ വിട്ടുകൊടുക്കില്ല - തോമസ് പ്രഥമൻ ബാവ മൂവാറ്റുപുഴ: കോടതി വിധിയുടെ അടിസ്ഥാനത്തിൽ യാക്കോബായ സഭക്ക് വിശ്വാസം നഷ്ടപ്പെടുത്താനോ വിശ്വാസികളുടെ പള്ളികളിൽനിന്ന് ഇറങ്ങിപ്പോകാനോ കഴിയില്ലെന്ന് ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ. ആരുപറഞ്ഞാലും യാക്കോബായ സഭ വിശ്വാസപ്രമാണങ്ങളിൽനിന്ന് അണുയിട വ്യതിചലിക്കില്ല. പ്രശ്നങ്ങൾക്ക് ചർച്ചകളിലൂടെ പരിഹാരം കാണാനുള്ള ശ്രമങ്ങളാണുണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സഭയുടെ പള്ളികൾ സംബന്ധിച്ചുള്ള സുപ്രീംകോടതി വിധിയുടെ പാശ്ചാത്തലത്തിൽ യാക്കോബായ സഭ വിശ്വാസികൾ മൂവാറ്റുപുഴയിൽ നടത്തിയ വിശ്വാസ പ്രഖ്യാപന റാലിയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതി വിധി എങ്ങിനെയാണുണ്ടാകുന്നതെന്ന് മനസ്സിലാക്കിയിട്ടുണ്ട്. യാക്കോബായ സഭയുടെ പള്ളികൾ ഓർത്തഡോക്സ് സഭയുടെ കാതോലിക്ക ബാവയോ മെത്രാൻമാരോ നിർമിച്ചതല്ല. അവിടെനിന്ന് ഇറക്കിവിടുകയും സെമിത്തേരിയിൽ സംസ്കരിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. വിശ്വാസികൾ ത്യാഗം സഹിച്ച് നിർമിച്ച പള്ളികളിൽനിന്ന് അവരെ പുറത്താക്കി ന്യൂനപക്ഷത്തിന് പള്ളികൾ വിട്ടുകൊടുക്കുന്നത് അംഗീകരിക്കാനാവില്ല. യാക്കോബായ സഭക്ക് നീതി നിഷേധിക്കപ്പെടുകയാണ്. നീതിനിഷേധം മനസ്സിലാക്കി ചർച്ചയിലൂടെ പ്രശ്നപരിഹാരത്തിന് കേന്ദ്ര, സംസ്ഥാന സർക്കാറുകൾ സാഹചര്യം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സഭയുടെ ഒരു പള്ളിയും ൈകയടക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കുര്യാക്കോസ് മാർ തെയോഫിലോസ്, ഗീവർഗീസ് മാർ കൂറിലോസ്, മാത്യൂസ് മാർ അപ്രേം, കുര്യാക്കോസ് മാർ യൗേസബിയോസ്, പത്രോസ് മാർ ഓസ്താത്തിയോസ്, ലിേയാസ് മാർ യൂലിയോസ്, തോമസ് മാർ അലക്സാന്ത്രിയോസ്, സഖറിയ മാർ പോളികാർപ്പോസ്, ഐസക് മാർ ഓസ്താത്തിയോസ്, ഏലിയാസ് മാർ അത്തനാസിയോസ്, പൗലോസ് മാർ ഐറേനിയോസ്, സഭാ സെക്രട്ടറി തമ്പു ജോർജ് തുകലൻ, ഭദ്രാസന സെക്രട്ടറി ജോർജ് മാന്തോട്ടം കോർ എപ്പിസ്കോപ്പ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.