മേയറുടെ പരാതിയിൽ പൊലീസ് കേസെടുത്തു, പൊലീസിനെതിരെ പ്രതിപക്ഷത്തിനും പരാതി െകാച്ചി: റോ റോ സർവിസ് നിർത്തിവെച്ചത് ചർച്ച ചെയ്യാൻ ശനിയാഴ്ച ചേർന്ന കൗൺസിൽ യോഗത്തിലെ ൈകയാങ്കളിക്കൊടുവിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മേയറും കൗൺസിലറും ആശുപത്രി വിട്ടു. മേയർ സൗമിനി ജയിനിനെ കൂടാതെ യു.ഡി.എഫ് പക്ഷത്തുനിന്ന് കൗൺസിലർമാരായ മാലിനി, ജോസ് േമരി എന്നിവരും എൽ.ഡി.എഫ് പാർലമെൻററി പാർട്ടി സെക്രട്ടറി വി.പി. ചന്ദ്രനുമാണ് ആശുപത്രിയിൽ ചികിൽസ തേടിയത്. മേയറും രണ്ടു വനിത കൗൺസിലർമാരും മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും ചന്ദ്രൻ ജനറൽ ആശുപത്രിയിലുമാണ് കഴിഞ്ഞിരുന്നത്. ചികിത്സയിൽ കഴിഞ്ഞ േമയറുടെയും കൗൺസിലർമാരുടെയും മൊഴി എടുത്ത പൊലീസ് രണ്ട് കേസുകൾ എടുത്തു. മേയറെയും മറ്റും ൈകയേറ്റം ചെയ്തതിന് പ്രതിപക്ഷത്തിനെതിരെയാണ് ഒരു കേസ്. മേയറെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയിൽ പ്രതിരോധിക്കാൻ ശ്രമിച്ച തന്നെ സെൻട്രൽ സി.െഎയും എസ്.െഎ യും മർദിച്ചതായി ചന്ദ്രൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസിനെതിരെ തന്നെയാണ് മറ്റൊരു കേസ്. കൂടാതെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് പ്രതിപക്ഷ കൗൺസിലർമാർക്കെതിരെ പൊലീസ് വേറൊരു കേസും എടുത്തിട്ടുണ്ട്. മേയറെ തടഞ്ഞുവെച്ച് ൈകയേറ്റം ചെയ്തതിനെതിരെ യു.ഡി.എഫ് തിങ്കളാഴ്ച പ്രതിഷേധ യോഗം സംഘടിപ്പിച്ചിട്ടുണ്ട്. രാവിലെ 10ന് കോർപറേഷൻ ഒാഫിസിന് മുന്നിൽ നടക്കുന്ന പ്രതിഷേധ േയാഗത്തിൽ കെ.വി. തോമസ് എം.പി, ഹൈബി ഇൗഡൻ എം.എൽ.എ എന്നിവർ പെങ്കടുക്കും. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത റോ റോ സർവിസ് അന്നു തന്നെ നിർത്തിയതിെൻറ പൂർണ ഉത്തരവാദിത്തം കരാർ ഏറ്റെടുത്ത കെ.എസ്.െഎ.എൻ.സി ക്ക് തന്നെയാണെന്ന നിലപാടിലാണ് യു.ഡി.എഫ്. കരാർ കെ.എസ്.െഎ.എൻ.സി ക്ക് നൽകാനും, മുഖ്യമന്ത്രിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാനുമുള്ള തീരുമാനങ്ങളെല്ലാം കൗൺസിലിൽ ചർച്ച ചെയ്താണ് കൈക്കൊണ്ടിട്ടുള്ളത്. കരാർ എടുത്തപ്പോഴൊന്നും പറയാതിരുന്ന കാര്യങ്ങളാണ് ഇപ്പോൾ കെ.എസ്.െഎ.എൻ.സി പറയുന്നത്. കപ്പൽ ചാലിലൂടെ യാനം ഒാടിക്കാൻ ഫസ്റ്റ് ക്ലാസ് മാസ്റ്റർ ലൈസൻസ് ഉള്ളവർ വേണം. എന്നാൽ, ഇൗ ലൈസൻസ് ഉള്ളവരാരും നിലവിൽ കെ.എസ്.െഎ.എൻ.സിയിൽ ഇല്ല. ഇൗ യോഗ്യതയുള്ളവരെ മുംബൈയിൽ നിന്നോ ഗോവയിൽ നിന്നോ കൊണ്ടു വരാനാണ് ശ്രമം. ഇത് കൂടാതെ വൈപ്പിൻ ജെട്ടിയിലെ മൂറിങ് ഡോൾഫിൻ നിർമാണത്തിൽ അപാകതയുണ്ടെന്നും ആക്ഷേപം ഉണ്ട്. പക്ഷേ ജെട്ടി പുനർനിർമിച്ച തുറമുഖ അധികൃതർ ഇത് അംഗീകരിക്കുന്നില്ല. ട്രയൽ റൺ നടത്തിയപ്പോഴൊക്കെ വാഹനം ഇവിടെ യാതാരു ബുദ്ധിമുട്ടും ഇല്ലാതെ അടുപ്പിച്ചിരുന്നു. ആക്ഷേപം വസ്തുതകൾക്ക് നിരക്കുന്നതല്ലെന്നും കലക്ടർ വിളിച്ചുചേർത്ത യോഗത്തിൽ തുറമുഖ അധികൃതർ ചൂണ്ടിക്കാട്ടി. നിലവിൽ പ്രതിപക്ഷം ഉന്നയിക്കുന്ന പ്രധാന ആരോപണവും ഇതാണ്. ൈലസൻസും ഇൻഷുറൻസും ഇല്ലെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് കലക്ടറുടെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. 28ന് ഉദ്ഘാടനത്തെ തുടർന്ന് നിർത്തിയ സർവിസ് എന്ന് പുനരാരംഭിക്കാൻ കഴിയുമെന്ന് ഇതുവരെ കെ.എസ്.െഎ.എൻ.സി വ്യക്തമാക്കിയിട്ടില്ല. തീയതി ചൊവ്വാഴ്ച ഉച്ചക്കുശേഷം അറിയിക്കാമെന്നാണ് കലക്ടറെ അറിയിച്ചിരിക്കുന്നത്. 10 വരെ സർവിസ് നിർത്തുന്നതായാണ് അവർ നേരേത്ത അറിയിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.