സൗഖ്യം സൂപ്പർ സ്​പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് സൗഖ്യം േതടിയെത്തിയത് 6,236 പേർ

കൊച്ചി: ഹൈബി ഈഡൻ എം.എൽ.എയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സൗഖ്യം സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പിൽ സൗഖ്യം തേടിയെത്തിയത് 6,236 പേർ. രാവിലെ ആറുമുതൽ തന്നെ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മെഡിക്കൽ ക്യാമ്പിലേക്ക് രോഗികളുടെ പ്രവാഹമായിരുന്നു. പിന്നണി ഗായിക സിതാര ഉദ്ഘാടനം ചെയ്തു. പ്രഫ. കെ.വി. തോമസ് എം.പി, കൊച്ചിൻ ഷിപ്യാർഡ് ചെയർമാൻ മധു എസ്. നായർ, ഫെഡറൽ ബാങ്ക് ചീഫ് ഓപറേറ്റിങ് ഒാഫിസർ ശാലിനി വാര്യർ, ഡോ. ജുനൈദ് റഹ്മാൻ, നാഷനൽ ഹെൽത്ത് മിഷൻ ഡി.പി.എം ഡോ. മാത്യൂസ്, എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. അനിത, ഡോ. ഹനീഷ്, റീജനൽ സ്പോർട്സ് സ​െൻറർ സെക്രട്ടറി എസ്.എ.എസ്. നവാസ്, കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ ജില്ല പ്രസിഡൻറ് അസീസ് മൂസ, രഞ്ജിത്ത് വാര്യർ തുടങ്ങിയവർ സംബന്ധിച്ചു. എറണാകുളത്ത് അഞ്ചാം തവണയാണ് സൗഖ്യം സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഇത്തവണ ക്യാമ്പിൽ കണ്ണ് പരിശോധനക്കായിരുന്നു ഏറെ തിരക്ക്. കണ്ണട വേണ്ടവർക്ക് ഓൾ കേരള ഒപ്റ്റിക്കൽ അസോസിയേഷ​െൻറ സഹകരണേത്താടെ അവരവരുടെ വീടിനടുത്ത പ്രദേശത്തുള്ള കണ്ണടക്കടയിൽനിന്ന് സൗജന്യമായി കണ്ണട ലഭ്യമാക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നു. തിമിര ശസ്ത്രക്രിയ ആവശ്യമുള്ളവർക്ക് പ്രമുഖ സ്വകാര്യ ആശുപത്രികളിൽ സൗജന്യ ചികിത്സയും ലഭിക്കും. എൺപതിലേറെ പേർക്ക് ഹിയറിങ് എയിഡ് ആവശ്യമായി വന്നു. വരും ദിവസങ്ങളിൽ ഇവരെ പ്രത്യേകമായി വിളിച്ചുവരുത്തി അവരവരുടെ ചെവിക്ക് അനുസൃതമായ രീതിയിൽ ലൈഫ് ടൈം വാറൻറിയുള്ള ഹിയറിങ് എയിഡുകൾ വിതരണം ചെയ്യുമെന്ന് ഹൈബി ഈഡൻ എം.എൽ.എ പറഞ്ഞു. ഡോ. വി.പി. ഗംഗാധര​െൻറ നേതൃത്വത്തിലുള്ള കൊച്ചിൻ കാൻസർ സൊസൈറ്റിയുടെ മൊബൈൽ മാമോഗ്രാം യൂനിറ്റും തെർമൽ മാമോഗ്രാം യൂനിറ്റും ക്യാമ്പിനെത്തിയിരുന്നു. 20 പേർക്ക് ഇന്നലെ ക്യാമ്പ് സൈറ്റിൽ വെച്ചുതന്നെ മാമോഗ്രാം ചെയ്തു. ആർ.സി.സിയുടെ കലൂരിലുള്ള ഏർലി കാൻസർ ഡിറ്റക്ഷൻ സ​െൻററി​െൻറ നേതൃത്വത്തിൽ അർബുദ പരിശോധനയുമുണ്ടായി. 72 പേർക്ക് അർബുദ പരിശോധന നടത്തി. 500ഓളം പേർക്ക് ക്യാമ്പിൽ രക്തപരിശോധന നടത്തി. 248 പേർക്ക് ഇ.സി.ജിയും 172 ഇക്കോകാർഡിയോഗ്രാമും ക്യാമ്പ് സ്ഥലത്ത് നടത്തി. എട്ട് കുട്ടികൾക്ക് ഹൃദയശസ്ത്രക്രിയ വിഭാഗത്തിൽ തുടർചികിത്സ ആവശ്യമുള്ളതായി എം.എൽ.എ പറഞ്ഞു. കുട്ടികളുടെ വിവിധ മാനസിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന് ക്ലിനിക്കൽ സൈക്കോളജി വിഭാഗവും പ്രവർത്തിച്ചു. 100ൽ അധികം കുട്ടികൾ രണ്ട് വിഭാഗങ്ങളിലുമായി പങ്കെടുത്തു. 160ഓളം പേർ കാർഡിയോളജി വിഭാഗത്തിൽ പങ്കെടുത്തെന്ന് ക്യാമ്പ് ഡയറക്ടർ ഡോ. ജുനൈദ് റഹ്മാൻ അറിയിച്ചു. ജില്ലക്കകത്തും പുറത്തും നിന്നായി 26 ആശുപത്രികളിൽനിന്ന് 300ൽ അധികം വിദഗ്ധ ഡോക്ടർമാരും 250 നഴ്സുമാരും നൂറോളം ടെക്നീഷ്യൻമാരും ക്യാമ്പിൽ പങ്കെടുത്തു. അമ്പതിൽപരം ആളുകൾക്ക് മുഴുവൻ സെറ്റ് പല്ലുകൾ ആവശ്യമായി വന്നിട്ടുണ്ടെന്നും ഇവ നൽകുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും എം.എൽ.എ പറഞ്ഞു. അഞ്ച് ലക്ഷം രൂപയിലധികം വരുന്ന മരുന്നുകൾ ക്യാമ്പിൽ വിതരണം ചെയ്തു. ക്യാമ്പിൽ, മരുന്നുകൾ പുറമെനിന്ന് വാങ്ങുന്നതിനും ദീർഘനാൾ മരുന്ന് കഴിക്കുന്നവർക്ക് മെഡിസിൻ കാർഡ് വിതരണം ചെയ്യുന്നതിനും ചികിത്സ ധനസഹായ വിതരണത്തിനും പ്രത്യേകം കൗണ്ടറുകൾ സജ്ജമാക്കിയിരുന്നു. മൂന്ന് ലക്ഷത്തിലധികം രൂപയുടെ മെഡിസിൻ കൂപ്പൺ വിതരണം ചെയ്തു. ബ്ലഡ് േഡാണേഴ്സ് കേരളയുടെ നേതൃത്വത്തിൽ രക്തദാനവും നടന്നു. 200ൽ അധികം പേർ ക്യാമ്പിൽ അവയവദാന സമ്മതപത്രം നൽകി. കൊച്ചി കപ്പൽശാല, ബി.പി.സി.എൽ, ഫെഡറൽ ബാങ്ക്, ഇന്ത്യൻ ഓയിൽ, റോട്ടറി ക്ലബ് എന്നിവയാണ് സൗഖ്യം 2018​െൻറ മുഖ്യ സ്പോൺസർമാർ. സൗഖ്യം ചാരിറ്റബിൾ ട്രസ്റ്റും ഐ.എം.എ കൊച്ചിയും സംയുക്തമായാണ് ൈഹബി ഈഡൻ എം.എൽ.എയുടെ നേതൃത്വത്തിൽ ക്യാമ്പ് സംഘടിപ്പിച്ചത്. എം.എൽ.എമാരായ പി.ടി. തോമസ്, എം. സ്വരാജ്, കലക്ടർ കെ. മുഹമ്മദ് വൈ. സഫീറുല്ല, ബി.പി.സി.എൽ എക്സിക്യൂട്ടിവ് ഡയറക്ടർ പ്രസാദ് പണിക്കർ, ഡെപ്യൂട്ടി മേയർ ടി.ജെ. വിനോദ്, മാധവ് ചന്ദ്രൻ എന്നിവർ ക്യാമ്പ് സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.