ആവാസ് ഇൻഷുറൻസ് കാർഡ് വിതരണ ക്യാമ്പ്

ആലുവ: താലൂക്ക് ലീഗൽ സർവിസ് കമ്മിറ്റിയുടെയും എടത്തല ഗ്രാമപഞ്ചായത്തി​െൻറയും തൊഴിൽ വകുപ്പി​െൻറയും ആഭിമുഖ്യത്തിൽ ഇതര സംസ്‌ഥാന തൊഴിലാളികള്‍ക്ക് കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആവാസ് കാര്‍ഡ് ചൊവ്വ, ബുധൻ ദിവസങ്ങളിൽ നല്‍കും. പദ്ധതിപ്രകാരം പ്രതിവര്‍ഷം 15,000 രൂപയുടെ ആശുപത്രിച്ചെലവും അപകടം മൂലം മരണം സംഭവിച്ചാല്‍ രണ്ട് ലക്ഷം രൂപയും ലഭിക്കും. ചൊവ്വാഴ്ചയും ബുധനാഴ്ചയും വൈകീട്ട് അഞ്ചിന് നൊച്ചിമ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലാണ് കാര്‍ഡ് വിതരണ ചടങ്ങ് നടക്കുന്നത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് ക്യാമ്പി​െൻറ ഉദ്ഘാടനം ആലുവ ജുഡീഷ്യൽ ഫസ്റ്റ് കാസ് മജിസ്ട്രേറ്റ് റിനോ ഫ്രാൻസിസ് സേവ്യർ നിർവഹിക്കും. എടത്തല ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സാജിത അബ്ബാസ് ആദ്യത്തെ ആവാസ് കാർഡ് വിതരണം നിർവഹിക്കും. എല്ലാ ഇതര സംസ്‌ഥാന തൊഴിലാളികള്‍ക്കും ഇതി​െൻറ പ്രയോജനം ലഭിക്കാൻ തൊഴിലുടമകള്‍, എന്‍.ജി.ഒകള്‍, ക്ലബുകള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവര്‍ ഇതില്‍ പങ്കാളികളാകണമെന്നും തൊഴിലാളികളെ ക്യാമ്പില്‍ എത്തിക്കണമെന്നും വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ആബിദ ഷരീഫ്, ആലുവ അസി. ലേബർ ഓഫിസർ ടി.എ. ജഹ്ഫർ സാദിഖ്, ആലുവ താലൂക്ക് ലീഗൽ സർവിസ് കമ്മിറ്റി സെക്രട്ടറി പ്രിയ കൃഷ്ണൻ എന്നിവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.