പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് അശ്ലീല ചിത്രം; നാൽപതുകാരൻ അറസ്​റ്റിൽ

കൊച്ചി: േഫസ്ബുക്കിലെ വ്യാജ പ്രൊഫൈലുകള്‍ വഴി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് അശ്ലീല ചിത്രങ്ങള്‍ അയച്ചു കൊടുത്തയാൾ അറസ്റ്റില്‍. ആലപ്പുഴ പാതിരപ്പള്ളി സ്വദേശി പ്രദീപ് കുമാറിനെയാണ് (40) സൗത്ത് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മരട് സ്വദേശിനിയായ പതിമൂന്നുകാരിക്കാണ് പിതാവി​െൻറ ഫോണിലേക്ക് മെസഞ്ചറില്‍ ഇയാള്‍ ചിത്രങ്ങള്‍ അയച്ചത്. മാളവിക എന്ന പേരിലെ വ്യാജ പ്രൊഫൈല്‍ ഉപയോഗിച്ച് ആദ്യം പെണ്‍കുട്ടിക്ക് ഫ്രൻഡ് റിക്വസ്റ്റ് അയച്ചു. തുടര്‍ന്ന് വരുണ്‍നായര്‍ എന്ന പേരില്‍ ചാറ്റിങ് ആരംഭിക്കുകയും പിന്നാലെ അശ്ലീല ചിത്രങ്ങള്‍ അയക്കുകയുമായിരുന്നു. പെണ്‍കുട്ടിയോട് അശ്ലീല ചിത്രങ്ങള്‍ അയച്ചുകൊടുക്കാൻ ഇയാള്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ഇക്കാര്യം പെൺകുട്ടിയുടെ സഹോദരിയുടെ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. പാതിരപ്പള്ളിയിെല വീട്ടില്‍നിന്നാണ് സി.ഐ സിബി ടോമി​െൻറ നേതൃത്വത്തിലുള്ള സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത്. പോക്‌സോ നിയമത്തിലെ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ പ്രദീപ് കുമാര്‍ കൂലിപ്പണിക്കാരനാണ്. മറ്റ് പല സ്ത്രീകളുമായും ഇയാൾ ഇേത നിലയിൽ ഇടപ്പെട്ടിരുന്നുവെന്ന് പരിശോധനയിൽ വ്യക്തമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.