പ്രണവി​െൻറ ചികിത്സക്ക് അധ്യാപകരുടെ കൈത്താങ്ങ്

പിറവം: പ്ലസ് ടു വിദ്യാർഥിയായ കാക്കൂർ പുത്തൻപുരയിൽ പ്രണവ് മുരുകേശൻ ചികിത്സ സഹായ നിധിയിലേക്ക് സഹായവുമായി പിറവം മേഖലയിലെ അധ്യാപകർ. വേനൽക്കാല അധ്യാപക പരിശീലനം നടക്കുന്ന പിറവം എം.കെ.എം സ്കൂൾ, ഓണക്കൂർ ബി.ആർ.സി എന്നിവിടങ്ങളിൽനിന്നായി ബി.പി.ഒ ഷാജി ജോർജി​െൻറ നേതൃത്വത്തിൽ സമാഹരിച്ച തുക അനൂപ് ജേക്കബ് എം.എൽ.എ ഏറ്റുവാങ്ങി. ചികിത്സ സഹായ സമിതി ഭാരവാഹികളായ ബിനോയ് കള്ളാട്ടുകുഴി , എസ്. ശ്രീനിവാസൻ, സുനിൽ കള്ളാട്ടുകുഴി, ഹരീഷ് ആർ. നമ്പൂതിരിപ്പാട് വിവിധ അധ്യാപക പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.