കൊച്ചി: മുഖ്യമന്ത്രിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിച്ചതിന് പിന്നാലെ റോ റോ സർവിസ് നിർത്തിവെച്ചത് ചർച്ച ചെയ്യാൻ വിളിച്ച കൊച്ചി കോർപറേഷൻ അടിയന്തര കൗൺസിൽ യോഗത്തിൽ സംഘർഷം. പരിക്കേറ്റ മേയർ സൗമിനി ജയിൻ, യു.ഡി.എഫ് കൗൺസിലർമാരായ മാലിനി, ജോസ് േമരി എന്നിവരെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും എൽ.ഡി.എഫ് പാർലമെൻററി പാർട്ടി സെക്രട്ടറി വി.പി. ചന്ദ്രനെ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സർവിസ് മുടങ്ങിയതിെൻറ ഉത്തരവാദിത്തം ഏറ്റെടുത്ത് മേയർ മാപ്പുപറയണമെന്ന പ്രതിപക്ഷ ആവശ്യം നിരസിച്ചതാണ് ൈകയാങ്കളിയിൽ കലാശിച്ചത്. സർവിസ് നടത്താൻ കോർപറേഷനുമായി ധാരണപത്രത്തിൽ ഒപ്പിട്ട കേരള ഷിപ്പിങ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനാണ് (കെ.എസ്.െഎ.എൻ.സി) സർവിസ് നിർത്തിയതിെൻറ പൂർണ ഉത്തരവാദിത്തം എന്നായിരുന്നു മേയറുടെ നിലപാട്. ഇത് അംഗീകരിക്കാതെ പ്രതിപക്ഷമായ ഇടതുമുന്നണി മേയറുടെ രാജി ആവശ്യപ്പെട്ട് ബഹളമുണ്ടാക്കി തടഞ്ഞുവെച്ചു. വീഴ്ച അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്തു നൽകാനുള്ള തീരുമാനം മേയർ പ്രഖ്യാപിച്ചെങ്കിലും ഇതും അംഗീകരിച്ചില്ല. ശനിയാഴ്ച ഉച്ചക്ക് 2.30ഒാടെ ആരംഭിച്ച കൗൺസിൽ യോഗം 7.30 ഒാടെയാണ് അവസാനിച്ചതായി മേയർ അറിയിച്ചത്. തുടർന്ന് ചേംബറിലേക്ക് പോകാൻ ശ്രമിച്ച േമയറെ പ്രതിപക്ഷ വനിതാ കൗൺസിലർമാർ കുത്തിയിരുന്ന് തടയാൻ ശ്രമിച്ചു. എന്നാൽ, ഇവരെയും മറികടന്ന് മേയർ ചേംബറിലേക്ക് ഒാടിക്കയറി. ഇതിനിനിടെ, രണ്ട് വനിതാ കൗൺസിലർമാർ തറയിൽ വീണു. തുടർന്ന് ചേംബറിൽ എത്തി, മാപ്പുപറയാതെ വിടില്ലെന്നുപറഞ്ഞ് പ്രതിപക്ഷ കൗൺസിലർമാർ മേയറെ ഉപരോധിച്ചു. ഉപരോധം അരമണിക്കൂർ പിന്നിട്ടപ്പോൾ മേയർ അറിയിച്ചതനുസരിച്ച് സി.െഎ അനന്തലാലിെൻറ നേതൃത്വത്തിൽ എത്തി. അവർ ചേംബറിൽ കടന്ന് വലയം തീർത്ത് പെെട്ടന്ന് മേയറെ താഴെ എത്തിച്ചു. ഇതിനിടെ പ്രതിപക്ഷ കൗൺസിലർമാർ തന്നെ കൈയേറ്റം ചെയ്തതായി മേയർ ആരോപിച്ചു. ഒാഫിസിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിലേക്ക് മേയർ കയറിയെങ്കിലും ഒാടിയെത്തിയ കൗൺസിലർമാർ കാർ തടഞ്ഞും പ്രതിരോധം തീർത്തു. തുടർന്ന് പൊലീസ് മേയറെ കാറിൽനിന്ന് ഇറക്കി പൊലീസ് വാഹനത്തിൽ തന്നെ വീട്ടിൽ എത്തിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച വനിത കൗൺസിലർമാർ അടക്കമുള്ളവരെ തള്ളിമാറ്റിയായിരുന്നു പൊലീസിെൻറ നീക്കം. ബഹളത്തിനിെട പൊലീസ് മർദിച്ചതായി എൽ.ഡി.എഫ് പാർലമെൻററി പാർട്ടി സെക്രട്ടറി വി.പി. ചന്ദ്രൻ പറഞ്ഞു. പൊലീസുകാർ ൈകയേറ്റം ചെയ്തതായി വനിത കൗൺസിലർമാരും ആരോപിച്ചു. ഇവർ അൽപസമയം സി.െഎയെയും മറ്റും കവാടത്തിൽ തടഞ്ഞുവെച്ചു. തറയിൽ വീണുകിടന്ന ചന്ദ്രെന സഹപ്രവർത്തകർ പിന്നീട് കാറിൽ ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കഴിഞ്ഞ 28നാണ് മുഖ്യമന്ത്രി പശ്ചിമകൊച്ചിയെയും വൈപ്പിനെയും ബന്ധിപ്പിച്ച് കപ്പൽ ചാലിലൂടെയുള്ള സർവിസ് ഉദ്ഘാടനം ചെയ്തത്. എന്നാൽ, വിദഗ്ധ ജീവനക്കാർ ഇല്ലാത്തതിനാൽ അന്നുതന്നെ സർവിസ് കെ.എസ്.െഎ.എൻ.സി നിർത്തിവെച്ചിരുന്നു. പ്രശ്നം പരിഹരിക്കാൻ ശനിയാഴ്ച രണ്ടാംവട്ടവും കലക്ടർ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചെങ്കിലും ഇതിലും സർവിസ് എന്ന് പുനരാരംഭിക്കാൻ കഴിയുമെന്ന കാര്യത്തിൽ തീരുമാനമായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.