കൊച്ചി: ഒബറോൺ മാളിെൻറ 10ാം വാർഷികം 150 ദിവസം നീളുന്ന മികച്ച ഷോപ്പിങ് അനുഭവമാക്കുന്നതിെൻറ ഭാഗമായി സംഘടിപ്പിക്കുന്ന 10 ദിവസത്തെ മാംഗോ ഫെസ്റ്റ് വെള്ളിയാഴ്ച വൈകീട്ട് നാലിന് പി.ടി. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. മാനേജിങ് ഡയറക്ടർ എം.എം. സുഫൈർ, സെൻറർ മാനേജർ ജോജി ജോൺ, മാർക്കറ്റിങ് മാനേജർ റിൻറു ആൻറണി തുടങ്ങിയവർ പങ്കെടുക്കും. അംഗീകൃത ഫാമുകളിൽനിന്നുള്ള സ്വാദിഷ്ടവും ആരോഗ്യകരവുമായ മാങ്ങകളാണ് മേളയിലുള്ളത്. അൽഫോൻസ, മൽഗോവ, ബംഗനപ്പള്ളി തുടങ്ങി മുപ്പതോളം വ്യത്യസ്ത ഇനം മാങ്ങകൾ ഫെസ്റ്റിലുണ്ടാകും. 10ാം വാർഷികേത്താടനുബന്ധിച്ച് നടക്കുന്ന ദോശ ഫെസ്റ്റ് ഞായറാഴ്ച സമാപിക്കും. എൽ.ഇ.ടി ടി.വികൾ, സ്മാർട്ട് ഫോണുകൾ, വാച്ചുകൾ കൂടാതെ മറ്റനേകം സമ്മാനങ്ങളും എല്ലാ ആഴ്ചയും എല്ലാ മാസവും നറുക്കെടുപ്പിലൂടെ ഉപഭോക്താക്കൾക്ക് ലഭിക്കുന്നു. മെഗാ ബംപർ സമ്മാനങ്ങളായി ജീപ്പ് കോംപസ് കാർ, ബജാജ് എൻ.എസ് 200 ബൈക്കുകളുമാണ് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.