ആലപ്പുഴ ശിവസേനയിൽ പൊട്ടിത്തെറി

ആലപ്പുഴ: ശിവസേന ജില്ലഘടകത്തിൽ പൊട്ടിത്തെറി. ഹിന്ദുത്വവിരുദ്ധ സമീപനങ്ങളിൽ അസ്വസ്ഥരായ ഒരുവിഭാഗം പ്രവർത്തകർ രാജിവെച്ച് ഹിന്ദുസേനയിൽ ചേർന്നതായി മുൻ ജില്ല സെക്രട്ടറിയും ഹിന്ദുസേന കൺവീനറുമായ കലേഷ് മണിമന്ദിരം വാർത്തസമ്മേളനത്തിൽ അറിയിച്ചു. 500 പ്രവർത്തകരാണ് ഹിന്ദുസേനയിൽ ചേർന്നത്. ആറിന് കായംകുളം മൂൺസെൻ ഹാളിൽ നടക്കുന്ന യോഗത്തിൽ ഹിന്ദുസേന സംസ്ഥാന പ്രസിഡൻറ് സുഭാഷ് വിശ്വനാഥൻ ഇവർക്ക് അംഗത്വം നൽകും. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നയം സമ്മേളനത്തിൽ പ്രഖ്യാപിക്കും. ദലിതർക്കും ഹിന്ദുക്കൾക്കും നേരെ ഉണ്ടാകുന്ന അതിക്രമങ്ങളിൽ ശിവസേന നേതൃത്വം ശബ്ദമുയർത്തുന്നില്ല. ഇതിനെതിരെ പ്രതികരിക്കാൻ പ്രവർത്തകരെയും അനുവദിക്കുന്നില്ല -അദ്ദേഹം ആരോപിച്ചു. ജില്ലയിലെ എല്ലാ സ്ഥലങ്ങളിലും ഹിന്ദുസേന പ്രവർത്തനം ആരംഭിക്കും. ഷിബു കായംകുളം, അനീഷ് ഹരിപ്പാട് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.