പെരുമ്പാവൂർ: പെരുമ്പാവൂർ നഗര ഹൃദയത്തിൽ 100 കോടി വിലമതിക്കുന്ന എസ്.എൻ.ഡി.പി യൂനിയൻ ആസ്ഥാനത്തെ 2.33 ഏക്കർ സ്ഥലം പ്രസിഡൻറും സെക്രട്ടറിയും ചേർന്ന് ഏകപക്ഷീയമായി മറുപാട്ട വ്യവസ്ഥ ഉൾപ്പെടുത്തി ബിനാമി പേരുകാർക്ക് രജിസ്റ്റർ ചെയ്ത് കൊടുത്തെന്ന് എസ്.എൻ.ഡി.പി യൂനിയൻ അഴിമതിവിരുദ്ധ മുന്നണി വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ശ്രീനാരായണ ഗുരുവിെൻറ പഞ്ചലോഹ വിഗ്രഹ നിർമാണത്തിന് സ്വർണം ഉൾപ്പെടെയുള്ള വകകളും പണവും സമാഹരിച്ചിട്ട് വെങ്കല പ്രതിമ നിർമിച്ച് യോഗ അംഗങ്ങളെ വഞ്ചിച്ചതായും അവർ പറഞ്ഞു. യൂനിയൻ സ്പോൺസർ ചെയ്തിട്ടുള്ള എൻജിനീയറിങ് കോളജ് വളർച്ച മുരടിച്ച് ജീവനക്കാർക്ക് ശമ്പളംപോലും കൊടുക്കാൻ സാധിക്കാത്ത അവസ്ഥയിലാണ്. മികച്ച പ്രവർത്തനം നടത്തിവന്ന യൂത്ത് മൂവ്മെൻറിനെ പെരുന്തച്ചൻ മനോഭാവത്തിെൻറ ഫലമായി പിരിച്ചുവിട്ടു. അഴിമതിവിരുദ്ധ മുന്നണി േമയ് ആറിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കെ.കെ. ജോഷി (പ്രസി), ടി.എൻ. സദാശിവൻ (വൈസ് പ്രസി), ആർ. അജന്തകുമാർ (സെക്ര), സുനിൽ മാളിയേക്കൽ, കണ്ണമ്മ സന്തോഷ്, ...........ശീജി ഇ. കുമാർ (ഡയറക്ടർ ബോർഡ്), കമൽ ശശി, ഇ.ഡി. ഷിബു, വനജ സദാനന്ദൻ (യൂനിയൻ പഞ്ചായത്ത്) എന്നിവരാണ് മത്സര രംഗത്ത് ഉള്ളത്. വാർത്തസമ്മേളനത്തിൽ കെ.കെ. ജോഷി, ആർ. അജന്തകുമാർ, ടി.എൻ. സദാശിവൻ, ഇലക്ഷൻ കമ്മിറ്റി ചെയർമാൻ കെ.എസ്. ഷാജി, കമൽ ശശി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.