കിഴക്കമ്പലം: കിഴക്കമ്പലത്ത് വീട് കുത്തിത്തുറന്ന് മോഷണം. കിടപ്പുമുറിയിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന 16.30 പവൻ സ്വർണവും 15,000 രൂപ വിലവരുന്ന വജ്രാഭരണവും 6000 രൂപ വിലവരുന്ന പവിഴ മാലയുമാണ് കവർന്നത്. കിഴക്കമ്പലം പൊയ്യക്കുന്നം വാലയിൽ (ചളക്കാട്ടുകുടി) ശോശാമ്മയുടെ വീട്ടിലാണ് മോഷണം നടന്നത്. അടുക്കളവാതിൽ കുത്തിത്തുറന്ന നിലയിലാണ്. വ്യാഴാഴ്ച പുലർച്ച 1.30നും നാലിനുമിടക്കാണ് സംഭവമെന്നാണ് പൊലീസിെൻറ നിഗമനം. ശോശാമ്മയും പേരക്കുട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മറ്റുള്ളവർ വിനോദയാത്ര പോയിരിക്കുകയായിരുന്നു. ശോശാമ്മയും പേരക്കുട്ടികളും ഒരുമുറിയിലാണ് കിടന്നുറങ്ങിയത്. കിടപ്പുമുറിയുടെ വാതിൽ അടച്ചിരുന്നില്ല. രാത്രി ഒന്നുവരെ പേരക്കുട്ടികൾ ടി.വി കാണുന്നുണ്ടായിരുന്നു. അതിനുശേഷമാണ് അവർ ഉറങ്ങാൻ കിടന്നത്. മോഷണം നടന്ന വിവരം രാവിലെയാണ് അറിഞ്ഞത്. തുടർന്ന് ബന്ധുക്കളെയും പൊലീസിനെയും വിളിച്ചറിയിക്കുകയായിരുന്നു. വീട്ടിലെത്തിയ കുത്തുനാട് പൊലീസ് സർക്കിൾ ഇസ്പെക്ടർ ജെ. കുര്യാക്കോസ്, എസ്.ഐ ടി. ദിലീഷ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധർ, ഫോറൻസിക് സ്ക്വാഡ്, ഡോഗ് സ്ക്വാഡ്, സയൻറിഫിക് പരിശോധന വിഭാഗം എന്നിവരെത്തി പരിശോധന നടത്തി. മൂന്ന് വിരലടയാളങ്ങൾ ലഭിച്ചതായി പൊലീസ് പറഞ്ഞു. കിടപ്പുമുറിയിൽ പരിശോധന നടത്തിയ പൊലീസ് നായ് അടുക്കളക്ക് പുറത്തുകൂടി വീടിെൻറ പിന്നിലുള്ള പാടശേഖരം വഴി ബൈപാസിലെത്തി നിന്നു. അടുക്കള വാതിൽ ആധുനിക മെഷീൻ ഉപയോഗിച്ചാണ് കുത്തിത്തുറന്നിട്ടുള്ളത്. അന്വേഷണത്തിെൻറ ഭാഗമായി ഇതര സംസ്ഥാന തൊഴിലാളികളെയും കുറിച്ചുള്ള വിവരങ്ങൾ പൊലീസ് ശേഖരിച്ചു. താമസ സ്ഥലങ്ങളിൽ പരിശോധനയും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.