കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അപമാനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ എ.എസ്.ഐക്കെതിരെ കേസെടുത്തു. പെണ്‍കുട്ടിയുടെ പരാതിയില്‍ തലയോലപ്പറമ്പ് സ്റ്റേഷനിലെ എ.എസ്.ഐ നാസറിനെതിരെയാണ‌് കേസെടുത്തത‌്. പോക്‌സോ വകുപ്പും ചുമത്തിയിട്ടുണ്ട‌്. ഏപ്രിൽ 28നാണ് സംഭവം. നഗരത്തിൽ സിവിൽ സർവിസ‌് പരീക്ഷ പരിശീലനം നടത്തുന്ന സ്ഥാപനത്തിലെ ലിഫ‌്റ്റിലാണ് അപമാനിക്കാൻ ശ്രമിച്ചതെന്ന‌് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. സ്ഥാപനത്തിൽ മകനെ കാണാനെത്തിയ നാസര്‍, ലിഫ്റ്റില്‍ ഒരുമിച്ചുണ്ടായിരുന്ന പെണ്‍കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. ചെറുത്തപ്പോൾ വായും കഴുത്തും അമർത്തിപ്പിടിച്ച‌് കൊല്ലുമെന്ന‌് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. തുടര്‍ന്ന് രണ്ടാഴ്ചയോളം പെണ്‍കുട്ടി പരിശീലനത്തിന് പോയില്ല. ഇതോടെ വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് കാര്യം അറിഞ്ഞത്. പിന്നീട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കൂടുതൽ അന്വേഷണത്തിനുശേഷമെ അറസ്റ്റും മറ്റ‌് നടപടികളുമുണ്ടാകൂയെന്ന‌് അസി. കമീഷണർ കെ. ലാൽജി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.