മോദി ഇന്ത്യയെ കോർപറേറ്റ് ഭീമന്മാർക്ക് തീറെഴുതുന്നു -പി.സി. ചാക്കോ കൊച്ചി: ഇന്ത്യയിൽ ഓരോ മണിക്കൂറിലും 15 കർഷകത്തൊഴിലാളി വീതം ആത്മഹത്യ ചെയ്യുന്ന മോശമായ സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിനിൽക്കുകയാണെന്നും നരേന്ദ്ര മോദിയുടെ ഭരണ കെടുകാര്യസ്ഥതമൂലം ലോകരാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യ തലകുനിക്കേണ്ട അവസ്ഥയാണെന്നും എ.ഐ.സി.സി വക്താവ് പി.സി. ചാക്കോ. 130 കോടി ജനസംഖ്യയുള്ള ഇന്ത്യയുടെ സമ്പത്തിെൻറ 54.8 ശതമാനം ഒരു ശതമാനത്തിൽ താെഴ നിൽക്കുന്ന സമ്പന്നരുടെ കൈകളിലാണ്. ഈ കോർപറേറ്റ് ഭീമന്മാർക്ക് ഇന്ത്യയെ തീറെഴുതിക്കൊടുക്കുകയാണ് മോദിയുടെ ഭരണത്തിൽ നടക്കുന്നതെന്ന് ഐ.എൻ.ടി.യു.സിയുടെ 72ാമത് ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് ചാക്കോ പറഞ്ഞു. എറണാകുളം ടൗൺ ഹാളിൽ ചേർന്ന ജന്മദിന സമ്മേളനത്തിൽ െഎ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.എൽ.എ, ജില്ല പ്രസിഡൻറ് കെ.കെ. ഇബ്രാഹിംകുട്ടി, സി. ഹരിദാസ്, പി.ജെ. ജോയ്, എം.എം. അലിയാർ, പി.ടി. പോൾ, സാജു തോമസ്, ടി.കെ. രമേശൻ, ലൈമി ദാസ്, േഗ്രസി ബാബു, സൈമൺ ഇടപ്പള്ളി, സക്കീർ ഹുസൈൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.