മൂവാറ്റുപുഴ: അടുത്ത അഞ്ചുവർഷത്തിനുള്ളിൽ കൃഷിയിൽനിന്നുള്ള വരുമാനം ഇരട്ടിയാക്കുക എന്ന ലക്ഷ്യമിട്ട് നൂതന കാർഷിക സാങ്കേതികവിദ്യകൾ യഥാസമയം കർഷകരിൽ എത്തിക്കാൻ കൃഷി വകുപ്പ്, ആത്മ എന്നിവ ചേർന്ന് സംഘടിപ്പിച്ച . മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജോസി ജോളി, കിസാൻ കല്യാൺ കാര്യശാല ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് പായിപ്ര കൃഷ്ണൻ അധ്യക്ഷത വഹിച്ചു. പരിപാടികളുടെ ഭാഗമായി കർഷക ഘോഷയാത്ര, കർഷകരുടെ കൃഷിയനുഭവങ്ങൾ പങ്കുവെക്കൽ, കർഷക-ശാസ്ത്രജ്ഞ മുഖാമുഖം, കർഷകരുടെ നാടൻ കലാരൂപങ്ങളുടെ അവതരണം തുടങ്ങിയവ നടന്നു. ചടങ്ങിൽ ബ്ലോക്ക് വികസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ജാൻസി ജോർജ്, പായിപ്ര പഞ്ചായത്ത് പ്രസിഡൻറ് ആലീസ് കെ. ഏലിയാസ്, ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികളായ മേരി ബേബി, ബാബു ഐസക്, ഒ.സി ഏലിയാസ്, ആയവന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഗ്രേസി സണ്ണി, എറണാകുളം കൃഷി െഡപ്യൂട്ടി ഡയറക്ടർ ജോൺസൺ ജോസഫ് എന്നിവർ സംസരിച്ചു. മൂവാറ്റുപുഴ കൃഷി അസി. ഡയറക്ടർ കെ. മോഹനൻ സ്വാഗതവും ആത്മ ബി.ടി.എം അനിത ജോൺ നന്ദിയും പറഞ്ഞും. െഡയറി എക്സ്റ്റെൻഷൻ ഓഫിസർ മെറീന, ഫിഷറീസ് എക്സ്െറ്റൻഷൻ ഓഫിസർ ദേവിചന്ദ്രൻ, സോയിൽ കൺസർവേഷൻ ഓഫിസർ, മുൻ കൃഷിഓഫിസർ കെ.പങ്കജാക്ഷൻ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.