മൂവാറ്റുപുഴയില്‍ ഓസ്കാര്‍ ഫിലിം ഫെസ്​റ്റ്​

മൂവാറ്റുപുഴ: മൂവാറ്റുപുഴ ഫിലിം സൊസൈറ്റി ഓസ്കാര്‍ ഫിലിം ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ദി ഷേപ് ഓഫ് വാട്ടര്‍, ത്രീ ബില്‍ബോര്‍ഡ്സ് ഔട്ട്സൈഡ് എബ്ബിങ് മിസൗറി, ഡാര്‍ക്കസ്റ്റ് അവര്‍ എന്നിങ്ങനെ ഇത്തവണത്തെ ഓസ്കാര്‍ പുരസ്കാരം നേടിയ മൂന്ന് ചിത്രങ്ങളാണ് ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുക. ഇൗ മാസം 14, 15, 16 തീയതികളില്‍ ഇ.വി.എം ലത തിയറ്ററില്‍ 6.30നാണ് ചിത്രങ്ങളുടെ പ്രദര്‍ശനം. കേരളത്തില്‍ തന്നെ ഇതാദ്യമായാണ് ഏറ്റവും പുതിയ മൂന്ന് ഓസ്കാര്‍ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ഡെലിഗേറ്റ് പാസുകളുടെ വിതരണോദ്ഘാടനം ചലച്ചിത്ര ഛായാഗ്രാഹകന്‍ മധു നീലകണ്ഠന്‍ നിർവഹിച്ചു. മൂവാറ്റുപുഴയാറിന് തീരത്ത് നടന്ന ചടങ്ങില്‍ ഫിലിം സൊസൈറ്റിയുടെ രക്ഷാധികാരിയും മുന്‍ മുനിസിപ്പല്‍ ചെയര്‍മാനുമായ യു.ആര്‍. ബാബു ആദ്യ ഡെലിഗേറ്റ് പാസ് ഏറ്റുവാങ്ങി. ഓസ്കാര്‍ ചിത്രങ്ങള്‍ തിയറ്ററില്‍തന്നെ കാണാനുള്ള അവസരം സിനിമ പ്രേമികള്‍ പ്രയോജനപ്പെടുത്തണമെന്ന് മധു നീലകണ്ഠന്‍ പറഞ്ഞു. ഓസ്കാര്‍ ഫെസ്റ്റിവല്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കും ഡെലിഗേറ്റ് രജിസ്ട്രേഷനും 9447112449, 9446869626 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. മൂവാറ്റുപുഴ ഫിലിം സൊസൈറ്റി വൈസ് പ്രസിഡൻറ് എം.എന്‍. രാധാകൃഷ്ണന്‍, സെക്രട്ടറി കെ.ആര്‍. സുകുമാരന്‍, ട്രഷറര്‍ എം.എസ്. ബാലന്‍, എസ്. മോഹന്‍ദാസ്, ബി. അനില്‍, എന്‍.വി. പീറ്റര്‍, വര്‍ഗീസ് മണ്ണത്തൂര്‍, സണ്ണി വര്‍ഗീസ്, പ്രീജിത്ത് ഒ. കുമാര്‍, മനോജ് ജോസ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.