പറവൂർ: ചെട്ടിക്കാട് പള്ളിയിൽ ഊട്ടുതിരുനാളിന് ആർച് ബിഷപ് ഡോ. ഫ്രാൻസിസ് കല്ലറക്കല്‍ കൊടിയേറ്റി. ജൂബിലി വർഷത്തിെൻറ ചിത്രം ആലേഖനം ചെയ്ത ആയിരക്കണക്കിന് വർണബലൂണുകൾ പറത്തി. കുർബാന, നൊവേന, രോഗശാന്തി പ്രാർഥന, ആരാധന എന്നിവ നടന്നു. തിരുനാൾ ദിനങ്ങളില്‍ രാവിലെ 10നും വൈകീട്ട് 5.30നും കുര്‍ബാന, നൊവേന, ആരാധന എന്നിവ ഉണ്ടാകും. ആറിന് 5.30ന് റൂബി ജൂബിലി കൃതജ്ഞതാബലി, ഏഴിന് റൂബി ജൂബിലി പൊതുസമ്മേളനം, ജൂബിലി വർഷ കാരുണ്യഭവന താക്കോൽ സമർപ്പണം തുടങ്ങിയവയാണ് പരിപാടികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.