ഫാഷിസ്‌റ്റ് സര്‍ക്കാറിന് അന്ത്യംകുറിക്കാന്‍ മതേതര ചേരികള്‍ ഒന്നിക്കണം

ആലുവ: നരേന്ദ്ര മോദിയുടെ നേതൃത്വത്തിെല സര്‍ക്കാറി​െൻറ ജനവിരുദ്ധ ഭരണത്തിന് അന്ത്യംകുറിക്കാന്‍ ഫാഷിസ്‌റ്റ്വിരുദ്ധ മതേതര ചേരികളുടെ ഒന്നിച്ചുള്ള പ്രവര്‍ത്തനം അനിവാര്യമാണെന്ന് എസ്.ഡി.പി.ഐ സംസ്‌ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍. എസ്.ഡി.പി.ഐ ജില്ല പ്രതിനിധി സഭ ആലുവ വൈ.എം.സി.എയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹമാധ്യമ ഹര്‍ത്താലി​െൻറ പേരില്‍ നിരപരാധികളെ വേട്ടയാടുന്നത് സര്‍ക്കാര്‍ നിര്‍ത്തിയില്ലെങ്കില്‍ വലിയ വില നല്‍കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് പി.പി. മൊയ്തീന്‍ കുഞ്ഞ് പതാക ഉയര്‍ത്തി. ജില്ല ജനറല്‍ സെക്രട്ടറി വി.എം. ഫൈസല്‍ സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്‌ഥാന സെക്രട്ടറി റോയി അറക്കല്‍, വിമണ്‍ ഇന്ത്യ മൂവ്‌മ​െൻറ് സംസ്‌ഥാന പ്രസിഡൻറ് റൈഹാനത്ത്, ജില്ല നേതാക്കളായ സുല്‍ഫിക്കര്‍ അലി, നാസര്‍ എളമന, അജ്മല്‍ കെ. മുജീബ്, ഷമീര്‍ മാഞ്ഞാലി, റഷീദ് എടയപ്പുറം, ഷിഹാബ് പടന്നാട്ട്, ഫസല്‍ റഹ്മാന്‍, പി.എം. അബ്‌ദുൽ റഹ്മാന്‍, സുനിത നിസാര്‍ എന്നിവര്‍ സംബന്ധിച്ചു. 'സാമൂഹിക ജനാധിപത്യത്തിന് ജനകീയ മുന്നേറ്റങ്ങള്‍' വിഷയത്തില്‍ നടന്ന സെമിനാറിൽ സംസ്‌ഥാന സെക്രട്ടറി പി.കെ. ഉസ്മാന്‍ മോഡറേറ്ററായി. എന്‍.എച്ച് കുടിയൊഴിപ്പിക്കല്‍ വിരുദ്ധസമിതി ചെയര്‍മാന്‍ ഹാഷിം ചേന്ദാമ്പിള്ളി, മദ്യനിരോധന സമിതി സംസ്‌ഥാന സെക്രട്ടറി ചാര്‍ളി പോള്‍, പെരിയാര്‍ മലിനീകരണവിരുദ്ധ സമിതി കണ്‍വീനര്‍ സി.എസ്. മുരളി, രാജീവ് ഗാന്ധി സ്‌റ്റഡി സ​െൻറര്‍ സെക്രട്ടറി വി.ആര്‍. അനൂപ്, സര്‍ഫാസി ജപ്തിവിരുദ്ധ സമിതി നേതാവ് മാനുവല്‍, ഐ.ഒ.സി വിരുദ്ധസമിതി ചെയര്‍മാന്‍ ജയഘോഷ്, ജാതിമതില്‍ വിരുദ്ധ സമരസമിതി നേതാവ് ജോയി വടയമ്പാടി, ശബരി റെയില്‍ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ഗോപാലന്‍ വെണ്ടുവഴി, ദലിത് ആക്ടിവിസ്‌റ്റ് വി. പ്രഭാകരന്‍, മാഞ്ഞാലി വഴിനടക്കല്‍ അവകാശസമര സമിതി നേതാവ് ജസ്‌റ്റിന്‍ ഇലഞ്ഞിക്കല്‍ എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.