ആലുവ: . ദാറുസ്സലാം സ്‌കൂൾ പൂർവവിദ്യാർഥി സംഗമത്തിെൻറ ഭാഗമായാണ് നാട്ടുകാരിയും പൂർവവിദ്യാർഥിനിയുമായ ഷബ്‌നയുടെ ചിത്രപ്രദർശനം നടത്തിയത്. സുഡാനി ഫ്രം നൈജീരിയ സിനിമയുടെ സംവിധായകൻ സക്കരിയ പ്രദർശനം ഉദ്ഘാടനം ചെയ്തു. ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ലെങ്കിലും യൂട്യൂബിലൂടെയും മറ്റും ലഭിക്കുന്ന അറിവുകളിലൂടെയാണ് ചിത്രകലയുടെ അറിവുകൾ നേടിയത്. ഷബ്നയുടെ കവിതസമാഹാരം 'കനൽകുപ്പായ'ത്തിെൻറ പ്രകാശനവും നടന്നു. പ്രകാശനം ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡൻറ് അബൂബക്കർ ഫാറൂഖി നിർവഹിച്ചു. ബിക്കമിങ് ആർട്ട് എന്ന പേരിൽ ദാറുസ്സലാം സ്‌കൂളിൽ നടത്തിയ ചിത്രപ്രദർശനത്തിൽ മുപ്പതോളം ചിത്രങ്ങളുണ്ടായിരുന്നു. ഓരോ ചിത്രവും സമകാലിക ഇന്ത്യയിലെ വേദനിക്കുന്ന സ്ത്രീസമൂഹത്തിെൻറ നേർക്കാഴ്ചകളായിരുന്നു. ആലുവ ചാലക്കൽ കീഴ്തോട്ടത്തിൽ അബൂബക്കറിെൻറ മകളാണ് ഷബ്ന സുമയ്യ. ഷബ്ന സുമയ്യയുടെ ജീവിതപങ്കാളിയും ചുവർചിത്രകാരനും ഡിസൈനറുമായ ഫൈസൽ ഹസൈനാരാണ് 'കനൽകുപ്പായ'ത്തിെൻറ കവർ ഡിസൈൻ ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.