നഗരമധ്യത്തില്‍ വന്‍മരം കടപുഴകി

കൊച്ചി: നഗരമധ്യത്തില്‍ വന്‍മരം റോഡില്‍ കടപുഴകി വീണ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ഗാന്ധിനഗര്‍ സ​െൻറ് സെബാസ്റ്റ്യന്‍ ചര്‍ച്ചിന് സമീപം വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. ലൈനുകൾ തകർന്നതിനെത്തുടര്‍ന്ന് പ്രദേശത്തെ വൈദ്യുതി ബന്ധം നിലച്ചു. തുടര്‍ന്ന് കെ.എസ്.ഇ.ബി അധികൃതര്‍ എത്തി വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. ഗാന്ധിനഗര്‍ ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളുടെ മണിക്കൂറുകള്‍ നീണ്ട പ്രയത്‌നത്തിനൊടുവിലാണ് മരം മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിക്കാനായത്. ലീഡിങ് ഫയര്‍മാന്‍ ടി.ടി. സുരേഷി​െൻറ നേതൃത്വത്തില്‍, ഫയര്‍മാന്‍മാരായ കെ.പി. ബിജീഷ്, വി.വി. സജു, പി. ആകാശ്, കെ.എന്‍. വിപിന്‍, ഷാനവാസ്, ഡ്രൈവര്‍ സജന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. കാപ്ഷൻ ec12 gandhinagar-maram2 ഗാന്ധിനഗര്‍ സ​െൻറ് സെബാസ്റ്റ്യന്‍ ചര്‍ച്ചിന് സമീപം റോഡിന് കുറുകെ കടപുഴകി വീണ വന്‍മരം ഫയര്‍ഫോഴ്‌സ് മുറിച്ചുനീക്കുന്നു ഫ്ലക്സ് പ്രിൻറിങ് സ്ഥാപനത്തിൽ ഗുണ്ട ആക്രമണം; നോർത്ത് കളമശ്ശേരിയിൽ ഇന്ന് ഹർത്താൽ കളമശ്ശേരി: രാത്രിയിൽ വ്യവസായ സ്ഥാപനത്തിൽ കയറി ജീവനക്കാരനെ ആക്രമിക്കുകയും സ്ഥാപനം തല്ലിത്തകർക്കുകയും ചെയ്തു. നോർത്ത് കളമശ്ശേരി പത്താം പിയൂസ് ജങ്ഷനിൽ പ്രവർത്തിക്കുന്ന റൈസ ഫ്ലക്സ് പ്രിൻറിങ് എന്ന സ്ഥാപനത്തിന് നേരെയായിരുന്നു ആക്രമണം. സംഭവത്തിൽ സ്ഥാപനത്തിലെ ജീവനക്കാരനായ തൃശൂർ സ്വദേശി പ്രസാദിനെ (24) പരിക്കേറ്റ് കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് നോർത്ത് കളമശ്ശേരിയിൽ വെള്ളിയാഴ്ച ഉച്ചവരെ ഹർത്താൽ നടത്താനും പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷൻ മാർച്ച് നടത്താനും തീരുമാനിച്ചതായി വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡൻറ് കെ.കെ. മായിൻകുട്ടിയും സെക്രട്ടറി എൻ.എം. അബ്ദുൽ കബീറും ട്രഷറർ ഇ.എം. നജീബും അറിയിച്ചു. രാത്രി 10.30 ഓടെയാണ് ആക്രമണമുണ്ടായത്. മദ്യപിച്ചെത്തിയ സംഘം പത്താം ക്ലാസ് വിജയിയുടെ ബാനർ പ്രിൻറ് ചെയ്യണമെന്നാവശ്യപ്പെട്ട് തർക്കമുണ്ടാക്കുകയും ജീവനക്കാരനെ മർദിക്കുകയുമായിരുെന്നന്ന് സ്ഥാപന ഉടമ ഷരീഫ് പറഞ്ഞു. അക്രമികൾ വടികൊണ്ട് പ്രസാദിനെ തലക്കടിക്കുകയായിരുന്നു. സ്ഥാപനത്തി​െൻറ വാതിലുകളും കമ്പ്യൂട്ടറുകളും മറ്റും തല്ലിത്തകർത്തതായും ഷരീഫ് പറഞ്ഞു. സംഭവത്തിൽ പൊലീസിൽ പരാതി നൽകി. അടുത്ത കാലത്തായി ഈ പ്രദേശത്ത് രണ്ടാമത്തെ ആക്രമണമാണ് നടന്നത്. കഴിഞ്ഞ വിഷുദിനത്തിൽ മദ്യപിച്ചെത്തിയ സുഹൃത്തിനെ കൊണ്ടുപോകാനെത്തിയ യുവാവിനെ അഞ്ചംഗസംഘം ആക്രമിച്ച് ഗുരുതരാവസ്ഥയിലാക്കി. സംഭവം നടന്ന് ആഴ്ചകൾ കഴിഞ്ഞിട്ടും ഒരാളെയാണ് പൊലീസ് പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.