സെവൻസ് ഫുട്ബാൾ ടൂർണമെൻറ്​​

കൊച്ചി: എളമക്കര ഫുട്ബാൾ ക്ലബ് ആഭിമുഖ്യത്തിൽ എളമക്കര കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന ഓൾ കേരള സെവൻസ് ഫുട്ബാൾ ടൂർണമ​െൻറിൽ എഫ്.എ കൊച്ചിൻ 3-2ന് ഒ.കെ.ജി കറുകപ്പിള്ളിയെ തോൽപിച്ചു. വെറ്ററൻസ് ഫൈനലിൽ സെവൻസ് കളമശ്ശേരിയും കറുകപ്പിള്ളി സെവൻസും തമ്മിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് കറുകപ്പിള്ളി സെവൻസ് വിജയിച്ചു. വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. ചടങ്ങിൽ ഹൈബി ഈഡൻ എം.എൽ.എ, റഷീദ് തുണ്ടൻസ്, കൗൺസിലർമാരായ രവിക്കുട്ടൻ, വി.ആർ. സുധീർ, ബീന മഹേഷ്, ഫുട്ബാൾ ക്ലബ് പ്രസിഡൻറ് ബൈജു കാക്കോ, സെക്രട്ടറി ദിലീപ് നായർ, കൺവീനർ ജീമോൻ പീറ്റർ എന്നിവർ പങ്കെടുത്തു . ക്യാപ്ഷൻ - ec2 FOOTBALL എളമക്കര ഫുട്ബാൾ ക്ലബ് ആഭിമുഖ്യത്തിൽ എളമക്കര കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന ഓൾ കേരള സെവൻസ് ഫുട്ബാൾ ടൂർണമ​െൻറിൽ വിജയിച്ച എഫ്.എ കൊച്ചിൻ ടീമിന് കൗൺസിലർമാരായ രവിക്കുട്ടൻ, വി.ആർ. സുധീർ, ബീന മഹേഷ് എന്നിവർ ചേർന്ന് ട്രോഫി സമ്മാനിക്കുന്നു പേറ്റൻറ് അപേക്ഷകരെ സഹായിക്കാൻ പദ്ധതിയുമായി സ്റ്റാര്‍ട്ടപ് മിഷനും രാജഗിരി പൂർവവിദ്യാർഥികളും കൊച്ചി: പേറ്റൻറ് അപേക്ഷകരെ സഹായിക്കാൻ പദ്ധതിയുമായി കേരള സ്റ്റാര്‍ട്ടപ് മിഷനും കാക്കനാട് രാജഗിരി സ്‌കൂള്‍ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജിയിലെ പൂർവ വിദ്യാർഥിസംഘടനയും. വിദ്യാർഥികള്‍ക്കും യുവസംരംഭകര്‍ക്കും പേറ്റൻറ് എടുക്കുന്നതിന് സാമ്പത്തികസഹായം നല്‍കുന്നതാണ് പദ്ധതി. രാജഗിരി സ​െൻറര്‍ ഫോര്‍ സോഷ്യല്‍ ഇന്നവേഷന്‍ ആൻഡ് ഇന്‍ക്യുബേഷന്‍ സ​െൻററില്‍ കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സി.ഇ.ഒ ഡോ. സജി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ പേറ്റൻറുകള്‍ക്ക് രണ്ടുലക്ഷം വരെയും അന്താരാഷ്ട്ര പേറ്റൻറുകള്‍ക്ക് 10 ലക്ഷംവരെയുമുള്ള സാമ്പത്തികസഹായം ലഭിക്കും. വിവരങ്ങള്‍ക്ക്: patents@rajagiritech.edu.in ഈ-മെയിലില്‍ ബന്ധപ്പെടണം. അസോസിയേഷന്‍ പ്രസിഡൻറ് റിജിന്‍ ജോണ്‍, പ്രിന്‍സിപ്പൽ ഡോ. എ. ഉണ്ണികൃഷ്ണന്‍, വൈസ് പ്രിന്‍സിപ്പൽ ഡോ. ജോണ്‍ എം. ജോർജ്, പ്രഫ. ഡൊമിനിക് മാത്യു എന്നിവര്‍ സംസാരിച്ചു. കാപ്ഷൻ ec3 kerala startup mission പേറ്റൻറ് അപേക്ഷകരെ സഹായിക്കാൻ കേരള സ്റ്റാര്‍ട്ടപ് മിഷനും രാജഗിരി പൂർവവിദ്യാർഥികളും ചേര്‍ന്നൊരുക്കുന്ന പദ്ധതി കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സി.ഇ.ഒ ഡോ. സജി ഗോപിനാഥ് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.