പ്രചാരണ പരിപാടിക്ക് തുടക്കം

കാക്കനാട്: 'സമർപ്പിത യൗവനം രാഷ്ട്രനന്മക്ക്' പ്രമേയവുമായി മുസ്‌ലിം യൂത്ത് ലീഗ് തൃക്കാക്കര മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിക്കുന്ന യൂത്ത് റെസിസ്റ്റൻസിയ എക്സിക്യൂട്ടിവ് ക്യാമ്പി​െൻറ പ്രചരണ പരിപാടിക്ക് തുടക്കം. മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ എൻ.ജി.ഒ ക്വാർട്ടേഴ്സ് ജങ്ഷനിൽ മുസ്‌ലിം ലീഗ് ജില്ല വൈസ് പ്രസിഡൻറ് പി.കെ. ജലീൽ പതാക ഉയർത്തി. മുനിസിപ്പൽ പ്രസിഡൻറ് പി.എം. മാഹിൻകുട്ടി അധ്യക്ഷത വഹിച്ചു. പി.എം. യൂസുഫ്, എ.എ. ഇബ്രാഹിംകുട്ടി, ഹംസ മൂലയിൽ, അബ്ദുൽ സലാം ഹാജി, സി.എസ്. സിയാദ്, മുഹമ്മദ് സാബു, മുഹമ്മദ് ചിറ്റേത്തുകര, മുഹമ്മദ് അസ്‌ലം, അൻസാർ, ഫൈസൽ ചാലക്കര എന്നിവർ സംബന്ധിച്ചു. മുനിസിപ്പൽ കമ്മിറ്റിയുടെ കീഴിൽ വാഴക്കാല, ചിറ്റേത്തുകര, മുണ്ടംപാലം, തൃക്കാക്കര, കൊല്ലംകുടിമുകൾ, കുഴിക്കാട്ടുമൂല, ഓലിമുകൾ, ചാത്തംവേലിപ്പാടം, മലേപ്പള്ളി യൂനിറ്റുകൾ പതാക ദിനത്തോടനുബന്ധിച്ച് കുറിച്ചു. വൈകീട്ട് ലീഗ് ഹൗസിൽ നടന്ന സ്പെഷൽ കൺവെൻഷൻ ജനറൽ സെക്രട്ടറി അബ്ദുൽ സലാം ഹാജി ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡൻറ് സി.എസ്. സൈനുദ്ദീൻ, മണ്ഡലം ട്രഷറർ അൻസാർ എന്നിവർ പങ്കെടുത്തു. യൂത്ത് ലീഗ് മുനിസിപ്പൽ ജനറൽ സെക്രട്ടറി കെ.എൻ. നിയാസ് സ്വാഗതവും ട്രഷറർ കെ.എം. അബൂബക്കർ നന്ദിയും പറഞ്ഞു. ഈ മാസം 12,13 തീയതികളിൽ കാക്കനാട് കമ്യൂണിറ്റി ഹാളിൽ മുസ്‌ലിം യൂത്ത് ലീഗ് എക്സിക്യൂട്ടിവ് ക്യാമ്പ് സംഘടിപ്പിക്കും. കാപ്ഷൻ ec5 Youth കാപ്ഷൻ: മുസ്‌ലിം യൂത്ത് ലീഗ് മുനിസിപ്പൽ ക്യാമ്പി​െൻറ ഭാഗമായി തൃക്കാക്കര എൻ.ജി.ഒ ക്വാർട്ടേഴ്സിനുസമീപം മുസ്‌ലിം ലീഗ് ജില്ല വൈസ് പ്രസിഡൻറ് പി.കെ. ജലീൽ പതാക ഉയർത്തുന്നു വൈദ്യുതി മുടക്കം കണ്ണമാലി: കണ്ണമാലി സെക്ഷൻ പരിധിയിൽ കണ്ടകടവ് ജങ്ഷൻ മുതൽ ഇന്ത്യ സീഫുഡ് കമ്പനി വരെ രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. ചേരാനല്ലൂർ സെക്ഷൻ പരിധിയിൽ ഇടയക്കുന്നം പാലം മുതൽ ചിറ്റൂർ അമ്പലം വരെയും തനിമ, കുട്ടി സാഹിബ് റോഡ്, ചിറ്റൂർ ഫെറി സ്നേഹതീരം എന്നിവിടങ്ങളിൽ രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. കോളജ് സെക്ഷൻ പരിധിയിൽ വളഞ്ഞമ്പലം, മൊണാസ്ട്രിറോഡ്, ഫുട്പാത്ത് റോഡ്, കാരിക്കാമുറി, ബോട്ട്െജട്ടി പരിസരം എന്നിവിടങ്ങളിൽ രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. തൃക്കാക്കര വെസ്റ്റ് സെക്ഷൻ പരിധിയിൽ ആപ്പിൾവാലി പരിസരം, ശാന്തി നഗർ, കാളങ്ങാട്ടുമൂല, ബി.എസ്.എൻ.എൽ റോഡ് പരിസരം, അളകാപുരി ഹോട്ടൽ, കലക്ടറേറ്റ് പരിസരം എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ വൈകീട്ട് മൂന്നുവരെയും ഇന്നവേഷൻലാബ് പരിസരം, ദയാഭവൻ പരിസരം മാവേലിപുരം, ബ്രഡ്വേൾഡ് പരിസരം എന്നിവിടങ്ങളിൽ ഉച്ചക്ക് രണ്ടുമുതൽ വൈകീട്ട് അഞ്ചുവരെയും വൈദ്യുതി മുടങ്ങും. തൃപ്പൂണിത്തുറ സെക്ഷൻ പരിധിയിൽ എസ്.എൻ ജങ്ഷൻ മുതൽ കിഴക്കോട്ട്, പള്ളിപ്പറമ്പ് കാവ്, എം.കെ.കെ. നായർ നഗർ എന്നിവിടങ്ങളിൽ രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. ആരക്കുന്നം സെക്ഷൻ പരിധിയിൽ പേപ്പതി, വടയാപറമ്പ് എന്നിവിടങ്ങളിൽ രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. സെൻട്രൽ സെക്ഷൻ പരിധിയിൽ എം.ജി റോഡ്, വീക്ഷണം റോഡ്, ബീരാൻകുഞ്ഞ് റോഡ്, സ​െൻറ് വിൻസ​െൻറ് റോഡ് എന്നിവിടങ്ങളിൽ രാവിലെ ഏഴുമുതൽ 10 വരെ വൈദ്യുതി മുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.