ഇന്ത്യ സ്കിൽസ് കേരള^2018

ഇന്ത്യ സ്കിൽസ് കേരള-2018 സി.എൻ.സി ടർണിങ്ങിൽ ഫ്രാൻസിസ് ലിജോ ഒന്നാമത് കളമശ്ശേരി: തൊഴിൽ നൈപുണ്യമേളയായ 'ഇന്ത്യ സ്കിൽസ് കേരള -2018'ൽ സി.എൻ.സി ടർണിങ്ങിൽ കളമശ്ശേരിയിലെ ഫ്രാൻസിസ് ലിജോ ഒന്നാമതായി. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങിയ പുരസ്കാരത്തിനാണ് ലിജോ അർഹനായത്. രണ്ടുദിവസങ്ങളിലായി മറൈൻ ഡ്രൈവിലാണ് മേള. കളമശ്ശേരി എച്ച്.എം.ടിയിലെ ടർണിങ് ട്രേഡിൽ അപ്രൻറിസ് ട്രെയിനി ആയിരുന്ന ഫ്രാൻസിസ് ലിജോ വടുതല ഡോൺ ബോസ്‌കോ ഐ.ടി.സിയിൽനിന്നാണ് പരിശീലനം നേടിയത്. ദേശീയ തൊഴിൽ നൈപുണ്യമേളയിൽ കേരളത്തെ പ്രതിനിധാനംചെയ്ത് മത്സരത്തിൽ പങ്കെടുക്കാനും ഫ്രാൻസിസ് അർഹത നേടി. കളമശ്ശേരി എച്ച്.എം.ടി ജീവനക്കാരൻ ജോബ് ഫ്രാൻസിസി​െൻറ മകനാണ്. കാപ്ഷൻ ec1 HMT ഇന്ത്യ സ്കിൽസ് കേരള-2018 തൊഴിൽ മേളയിൽ ടർണിങ്ങിൽ വിജയിച്ച ഫ്രാൻസിസ് ലിജോക്ക് സമ്മാനം നൽകുന്നു കോര്‍പറേറ്റ് ഫണ്‍ഫെസ്റ്റ് നാളെ കൊച്ചി: റോട്ടറി ക്ലബ് കൊച്ചിന്‍ ഈസ്റ്റ് സംഘടിപ്പിക്കുന്ന കോര്‍പറേറ്റ് ഫണ്‍ ഫെസ്റ്റ് ഏഴാം പതിപ്പായ 'എസ്‌കേപ്പ്-2018' ശനിയാഴ്ച ആരംഭിക്കും. കേരളത്തിലെ പ്രമുഖ കോര്‍പറേറ്റ് സ്ഥാപനങ്ങളില്‍നിന്നുള്ള ടീമുകളാണ് രണ്ടുദിവസം നീളുന്ന കല-കായിക പരിപാടികളില്‍ പങ്കെടുക്കുക. കായികമേള മഹാരാജാസ് കോളജ് ഗ്രൗണ്ട്, റീജനല്‍ സ്‌പോര്‍ട്‌സ് സ​െൻറര്‍ എന്നിവിടങ്ങളിലും കലാമേള ജിംഖാന ക്ലബിലുമാണ് നടക്കുക. ഉദ്യാനക്കളരി െകാച്ചി: ജില്ല സഹകരണ ബാങ്കിന് കീഴിലെ കാക്കനാട് ഇ.എം.എസ് സഹകരണ ലൈബ്രറി കുട്ടികൾക്ക് അവധിക്കാലത്ത് നടത്തുന്ന ഉദ്യാനക്കളരി കോഴ്‌സുകളുടെ രണ്ടാം ബാച്ച് തിങ്കളാഴ്‌ച ആരംഭിക്കും. ചിത്രരചന, ചെസ് എന്നിവയിൽ പ്രാരംഭ കോഴ്‌സുകളും അടിസ്ഥാനപഠനം പൂർത്തിയാക്കിയവർക്കുള്ള അഡ്വാൻസ് കോഴ്‌സുകളുമുണ്ട്. ഫോൺ: 9847423902, 9447580024.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.