കവർച്ചശ്രമം; രണ്ടുപേർ അറസ്​റ്റിൽ

കൊച്ചി: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം യൂനിയൻ തൊഴിലാളിയെ കവർച്ച ചെയ്യാൻ ശ്രമിച്ച കേസിൽ കടവന്ത്ര ഗാന്ധിനഗർ പുഷ്പ നഗർ കോളനിയിൽ ദേവൻ (26), മട്ടാഞ്ചേരി ഒാൾഡ് പൊലീസ് െലയിനിൽ പറമ്പത്തേരി വീട്ടിൽ ഷഫീഖ് അഷ്റഫ് (22) എന്നിവരെ അറസ്റ്റ് ചെയ്തു. ജോലി സ്ഥലത്തുനിന്ന് ചായകുടിക്കാൻ ബസ് സ്റ്റാൻഡിലേക്ക് പോയ തൊഴിലാളിയെ പ്രതികൾ കവർച്ച ചെയ്യാൻ ശ്രമിക്കുകയായിരുന്നു. എറണാകുളം അസി. കമീഷണർ കെ. ലാൽജിയുടെ നിർദേശാനുസരണം സെൻട്രൽ പൊലീസ് ഇൻസ്പെക്ടർ എ. അനന്തലാലി​െൻറ നേതൃത്വത്തിൽ എസ്.െഎമാരായ ജോസഫ് സാജൻ, കെ. സുനുമോൻ, എ.എസ്.െഎ ബോസ്, സി.പി.ഒ അനീഷ് എന്നിവരടങ്ങിയ സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി. പടം ec8 Prathu shafeeq ec9 prathi devan
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.