പ്രതിഷേധ മാർച്ച്​

കൊച്ചി: മട്ടാഞ്ചേരി പാലസി​െൻറ നടത്തിപ്പുചുമതല ട്രാവൽ കോർപറേഷൻ ഒാഫ് ഇന്ത്യ എന്ന സ്വകാര്യകമ്പനിക്ക് നൽകാനുള്ള ശ്രമത്തിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി കൊച്ചി പാലസിലേക്ക് നടത്തി. കവാടത്തിന് മുന്നിൽ പൊലീസ് മാർച്ച് തടഞ്ഞു. ഡി.സി.സി ജനറൽ സെക്രട്ടറി തമ്പി സുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് രജീഷ് കെ.ആർ. അധ്യക്ഷത വഹിച്ചു. പാർലമ​െൻറ് സെക്രട്ടറി നൗഫിത ഡാനി, േബ്ലാക്ക് സെക്രട്ടറിമാരായ വിനോദ് മല്യ, പി.എച്ച്. അനീഷ് , മുഹ്സിൻ പുളിക്കനാട്ട്, അഫ്സൽ അലി, അബ്ദുൽ അസീസ്, മൻസൂർ അലി, ബ്രയാൻ അൻഡ്രൂസ് എന്നിവർ നേതൃത്വംനൽകി. രാഷ്ട്രപതിക്കും ഗവർണർക്കും മുഖ്യമന്ത്രിക്കും കേന്ദ്രസർക്കാർ നിലപാടിനെതിരെ മെമ്മോറാണ്ടം സമർപ്പിക്കാൻ യൂത്ത് കോൺഗ്രസ് തീരുമാനിച്ചു. സെക്രേട്ടറിയറ്റ് ധർണ കൊച്ചി: ഒാൾ കേരള ചർച്ച് ആക്ട് ആക്ഷൻ കൗൺസിലി​െൻറയും കേരളത്തിലെ വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെയും സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ സെക്രേട്ടറിയറ്റ് മാർച്ചും ധർണയും ഇൗ മാസം 22ന് നടത്താൻ നേതൃയോഗം തീരുമാനിച്ചു. രക്തസാക്ഷി മണ്ഡപത്തിൽനിന്ന് മാർച്ച് ആരംഭിക്കും. സെക്രേട്ടറിയറ്റിന് മുന്നിൽ ധർണ നടത്തും. ഫാ. യൂഹാനോൻ റമ്പാൻ ഉദ്ഘാടനം ചെയ്തു. എ.കെ.സി.എ ആക്ഷൻ കൗൺസിൽ ചെയർമാൻ ജോർജ് ജോസഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി.കെ. ജോയ്, ആേൻറാ കോക്കാട്ട്, ജോർജ് മൂലേച്ചാലിൽ, പ്രഫ. പി.സി. ദേവസ്യ, വർഗീസ് പറമ്പിൽ, വി.എസ്. കുര്യാക്കോസ്, ഷിൻസ് മാത്യു, പ്രഫ. ജോസഫ് വർഗീസ്, ടി.ജെ. ജോസഫ്, ഇന്ദുലേഖ ജോസഫ്, ലോനൻ ജോയ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.