ട്രെയിലറിൽ കാറിടിച്ച്​ രണ്ടുപേർ മരിച്ചു; മൂന്നുപേർക്ക്​ പരിക്ക്​

മാവേലിക്കര: മാതാവി​െൻറ സംസ്കാരത്തിന് നാട്ടിലേക്കുള്ള യാത്രക്കിെട മകനും മകളുടെ ഭർത്താവും വാഹനാപകടത്തിൽ മരിച്ചു. തെക്കേക്കര പൊന്നേഴ ചൂനാട്ട് മുണ്ടകത്തിൽ വിജയകുമാരൻപിള്ള (63), കാപ്പിൽ തട്ടാരയ്യത്ത് വീട്ടിൽ ശ്രീധരൻപിള്ള (62) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ച 2.30ന് തമിഴ്നാട്ടിലെ ഈറോഡിലായിരുന്നു അപകടം. തിങ്കളാഴ്ചയാണ് ശ്രീധരൻപിള്ളയുടെ മാതാവ് പാറുക്കുട്ടിയമ്മ (96) നിര്യാതയായത്. മാതാവി​െൻറ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ശ്രീധരൻപിള്ളയുടെ സഹോദരി വിജയമ്മ, ഭർത്താവ് വിജയകുമാരൻപിള്ള, മകൻ വിനീഷ് എന്നിവർ തിങ്കളാഴ്ച വൈകീട്ട് വിജയകുമാരൻപിള്ളയുടെ ജോലിസ്ഥലമായ മഹാരാഷ്ട്രയിലെ നാസിക്കിൽനിന്ന് നാട്ടിലേക്ക് കാറിൽ പുറപ്പെട്ടു. ഹൈദരാബാദിൽനിന്നാണ് ശ്രീധരൻപിള്ള ഒപ്പം കൂടിയത്. പെട്ടെന്ന് ബ്രേക്ക് ചെയ്ത െട്രയിലറിന് പിന്നിലേക്ക് ഇവർ സഞ്ചരിച്ച കാർ ഇടിച്ചുകയറുകയായിരുന്നു. വിജയകുമാരൻപിള്ള അപകടസ്ഥലത്തും ശ്രീധരൻപിള്ള ആശുപത്രിയിലുമാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ വിജയമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകൻ വിനീഷ്, ഡ്രൈവർ തമ്പി എന്നിവർക്ക് നിസ്സാര പരിക്കുകളേയുള്ളൂ. അപകടത്തെ തുടർന്ന് തിങ്കളാഴ്ച നടത്താനിരുന്ന പാറുക്കുട്ടിയമ്മയുടെ സംസ്കാരം മാറ്റിവെച്ചു. മൂന്നുപേരുടെയും മൃതദേഹങ്ങൾ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പാറുക്കുട്ടിയമ്മയുടെയും ശ്രീധരൻപിള്ളയുടെയും സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കാപ്പിലെ വീട്ടുവളപ്പിലും വിജയകുമാരൻപിള്ളയുടേത് വെള്ളിയാഴ്ച ഉച്ചക്ക് 12ന് മുണ്ടകത്തിൽ വീട്ടുവളപ്പിലും നടക്കും. ശ്രീധരൻപിള്ളയുടെ ഭാര്യ: സുശീല. മക്കൾ: രമ്യ, ധന്യ. മരുമക്കൾ: വിനീഷ്, രജിത്ത്. വിജയകുമാരൻപിള്ളയുടെ ഇളയ മകൻ വിജിത്ത്. മരുമകൾ: സന്ധ്യ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.