ഡിമെൻഷ്യ കേന്ദ്രം ജില്ല പഞ്ചായത്ത് അധികൃതർ സന്ദർശിച്ചു

എടവനക്കാട്: ഓർമശക്തി നഷ്പ്പെട്ടവർക്കായി സർക്കാർ ഉടമസ്ഥതയിൽ എടവനക്കാട് സ്ഥാപിച്ച മുഴുസമയ പരിചരണ കേന്ദ്രം ഡിമെൻഷ്യ ജില്ല പഞ്ചായത്ത് സാരഥികൾ സന്ദർശിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആശ സനിലി​െൻറ നേതൃത്വത്തിലെത്തിയ സംഘം അന്തേവാസികളുമായി സംവദിച്ചു. വെയ്റ്റിങ് ലിസ്റ്റിലുള്ളവർക്കുകൂടി പ്രവേശനം നൽകാൻ രണ്ടാം നില പണിയുന്നതിന് ജില്ല പഞ്ചായത്ത് ഫണ്ട് അനുവദിക്കും. ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.കെ. അയ്യപ്പൻകുട്ടി, അംഗം റോസ് മേരി ലോറൻസ്, ജില്ല പഞ്ചായത്ത് സെക്രട്ടറി കെ.കെ. അബ്ദുൽ റഷീദ് എന്നിവർ സംഘത്തിലുണ്ടായിരുന്നു. മാനേജിങ് കമ്മിറ്റി അംഗം സി.എച്ച്.എം. അഷ്റഫ്, സൂപ്രണ്ട് സി.എച്ച്. ഹുസൈൻ എന്നിവർ സംഘത്തെ സ്വീകരിച്ചു. പൊതുശ്മശാനത്തിനുള്ള സ്ഥലം സന്ദർശിച്ചു എടവനക്കാട്: ജില്ല പഞ്ചായത്ത് പൊതുശ്മശാനം നിർമിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആശ സനിലി​െൻറ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. ഒരു കോടി 20 ലക്ഷം രൂപയാണ് പദ്ധതിയുടെ അടങ്കൽ തുക. ഞാറക്കൽ പഞ്ചായത്തുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ആധുനിക രീതിയിലുള്ള ശ്മശാനം നിർമിക്കുകയെന്നതാണ് പദ്ധതിയുടെ ഉദ്ദേശ്യമെന്ന് ജില്ല പഞ്ചായത്ത് അംഗം റോസ് മേരി അറിയിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബി.എ. അബ്ദുൽ മുത്തലിബ്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.കെ. അയ്യപ്പൻകുട്ടി, സെക്രട്ടറി അബ്ദുൽ റഷീദ്, പഞ്ചായത്ത് പ്രസിഡൻറ് ഷിൽഡ റിബെരോ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാജു മേനാച്ചേരി, വാർഡ് അംഗങ്ങളായ കൊച്ചുറാണി ജേക്കബ്, ഗോപാലകൃഷ്ണൻ, പി.പി. ഗാന്ധി, മിനി ദിലീപ്, ലൈമി ദാസ്, കെ.ജി. ഡോണോ, സാജു മാമ്പിള്ളി, സുനിൽദത്ത്, റെനിൽ പള്ളത്ത്, മിനി രാജു, ഷൈല അനിൽകുമാർ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.