കോഴിക്കോട്: 2016 ജൂണ്‍ മുതല്‍ 2018 മേയ് വരെയുള്ള കാലയളവില്‍ മീഡിയവണിനായി വിവിധ പുരസ്കാരങ്ങള്‍ നേടിയവരെ ആദരിച്ചു. 27 പേരാണ് ആദരവ് ഏറ്റുവാങ്ങിയത്. മീഡിയവണിനൊപ്പം ജോലി ചെയ്യുകയും പിന്നീട് തങ്ങളുടേതായ മേഖലകളില്‍ മികവുതെളിയിച്ച സംവിധായകരായ വിധു വിന്‍സെൻറ് (മാന്‍ഹോള്‍), സക്കരിയ (സുഡാനി ഫ്രം നൈജീരിയ) തുടങ്ങിയവരെയും ആദരിച്ചു. കോഴിക്കോെട്ട മീഡിയവൺ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ജില്ല കലക്ടര്‍ യു.വി. ജോസാണ് അവാര്‍ഡ് ജേതാക്കളെ ആദരിച്ചത്. സെന്സേഷനലിസത്തിെൻറ കാലത്ത് നിഷ്പക്ഷമായ മാധ്യമധര്‍മം നിറവേറ്റുന്ന ചാനലാണ് മീഡിയവണ്‍ എന്ന് കലക്ടര്‍ പറഞ്ഞു. തെൻറ പല സ്വപ്നപദ്ധതികളും പ്രാവര്‍ത്തികമാക്കുന്നതില്‍ മീഡിയവണിെൻറ സഹകരണവും കലക്ടര്‍ ചൂണ്ടിക്കാട്ടി. മീഡിയവണ്‍ വൈസ് ചെയര്‍മാന്‍ മുജീബ് റഹ്മാന്‍, മാധ്യമം-മീഡിയവണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍, എം.ഡി ഡോ. യാസീന്‍ അശ്റഫ്, എക്സിക്യൂട്ടിവ് ഡയറക്ടര്‍ ടി.കെ. ഫാറൂഖ്, സി.ഇ.ഒ അബ്ദുള്‍ മജീദ്, എഡിറ്റര്‍ ഇന്‍ ചീഫ് സി.എല്‍. തോമസ്, െഡപ്യൂട്ടി സി. ഇ.ഒ എം. സാജിദ് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.