​േമയ്ദിന റാലി

അങ്കമാലി: സംയുക്ത ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തില്‍ അങ്കമാലിയില്‍ സംഘടിപ്പിച്ചു. സി.പി.എം ഏരിയ സെക്രട്ടറി കെ.കെ. ഷിബു, സി.എ. ജോസ്, പി.ടി. പോള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പൊതുസമ്മേളനത്തില്‍ എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി ഇ.ടി. പൗലോസ് അധ്യക്ഷത വഹിച്ചു. ഐ.എന്‍.ടി.യു.സി സംസ്ഥാന സെക്രട്ടറി പി.ടി. പോള്‍, സി.ഐ.ടി.യു ജില്ല ജോ. സെക്രട്ടറി പി.ജെ. വര്‍ഗീസ്, ഡി.ആര്‍. പിഷാരടി, യു.ടി.യു.സി.എല്‍ ജില്ല ജോ. സെക്രട്ടറി പി.പി. അഗസ്റ്റിന്‍ എന്നിവര്‍ സംസാരിച്ചു. സി.ഐ.ടി.യു ഏരിയ സെക്രട്ടറി ടി.പി. ദേവസിക്കുട്ടി സ്വാഗതവും പി.വി. മോഹനന്‍ നന്ദിയും പറഞ്ഞു. യുവജന സംഗമം അങ്കമാലി: യുവാക്കള്‍ സത്യ, സ്നേഹ, ധർമങ്ങളുടെ ചാലകശക്തികളാകണമെന്ന് എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്. യുവാക്കളിലെ നന്മ, തിന്മകള്‍ സമൂഹത്തില്‍ ശക്തിയോടെ അനുകരിക്കപ്പെടും. അതിനാല്‍, നന്മകളുടെ വാക്താക്കളാകാന്‍ യുവസമൂഹം ജാഗരൂകരാകണമെന്നും എടയന്ത്രത്ത് പറഞ്ഞു. അങ്കമാലി സ​െൻറ് ജോര്‍ജ് ബസിലിക്കയില്‍ സംഘടിപ്പിച്ച യുവജന സംഗമം യോബ്ലിറ്റ്-2018 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബസിലിക്കയിലെ 54 യൂനിറ്റുകളിലെ യുവാക്കളാണ് സംഗമത്തില്‍ അണിചേര്‍ന്നത്. സിനി ആർട്ടിസ്റ്റ് സിജോയ് വര്‍ഗീസ് 'മാറ്റങ്ങള്‍ക്കായി സ്വയം മാറുക' വിഷയം അവതരിപ്പിച്ചു. ബസിലിക്ക റെക്ടര്‍ ഫാ. ഡോ. കുര്യാക്കോസ് മുണ്ടാടന്‍ അധ്യക്ഷത വഹിച്ചു. അങ്കമാലി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്. മുഹമ്മദ് റിയാസ്, സിനി ആർട്ടിസ്റ്റ് ആല്‍ഫി പഞ്ഞിക്കാരന്‍, സിസ്റ്റര്‍ സ്വേത, മദര്‍ സിസ്റ്റര്‍ ലിസ മേരി, ഫാ. ഡിനോ മാണിക്കത്താന്‍, ഫാ. പ്രതീഷ് പാലമൂട്ടില്‍, ജിബി വര്‍ഗീസ്, മാത്തച്ചന്‍ മേനാച്ചേരി, ജിനി, നീനു ഉറുമീസ്, ഫെമിന്‍ പൗലോസ്, എല്‍സ ജോര്‍ഡി, ജോവര്‍, ആല്‍ബര്‍ട്സ് എന്നിവര്‍ സംസാരിച്ചു. ജീസസ് യൂത്ത് മ്യൂസിക്കല്‍ മിനിസ്ട്രി ഓര്‍കസ്ട്രയുടെ സംഗീത വിരുന്നും അരങ്ങേറി. പുസ്തകദിനം ആചരിച്ചു അങ്കമാലി: ഞാലൂക്കര നവോദയ ഗ്രന്ഥശാല ലോക പുസ്തകദിനം ആചരിച്ചു. എന്‍.കെ. ഗോപാലകൃഷ്ണന്‍ പുസ്തകദിന സന്ദേശം നല്‍കി. പി.കെ. ചന്ദ്രന്‍ കവിതകള്‍ ആലപിച്ചു. ഗ്രന്ഥശാല പ്രസിഡൻറ് പി.കെ. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വി.വി. മോഹനന്‍, പി.ബി. വിജേഷ്, പി.എസ്. സന്തോഷ്, പി.ഐ. വിശ്വംഭരന്‍, കെ.എ. അനീഷ്, അധ്യാപിക സി. ജയശ്രീ, പി.സി. സദാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.