രോഗികൾക്കായി ഗാനയജ്ഞം: തുടർച്ചയായി 12 മണിക്കൂർ പാടി ഗിന്നസ് സുധീർ

പറവൂർ: രണ്ടര വർഷമായി അബോധാവസ്ഥയിൽ കഴിയുന്ന യുവതിക്കും അർബുദബാധിതയായ 15കാരിക്കും വേണ്ടി ഗിന്നസ് സുധീർ തുടർച്ചയായി പാടിയത് 12 മണിക്കൂർ. ഹൃദയത്തിൽ കാരുണ്യത്തി​െൻറ ഉറവ വറ്റാത്ത സുമനസ്സുകൾ ഒന്നിച്ചപ്പോൾ പിരിഞ്ഞത് രണ്ടേകാൽ ലക്ഷത്തോളം രൂപ. മഠത്തുംപടി ചാക്കാട്ടിക്കുന്ന് ലിനിഷ, പുത്തൻവേലിക്കര സ്വദേശിനിയായ വിദ്യാർഥിനി എന്നിവർക്ക് ചികിത്സ സഹായനിധി സ്വരൂപിക്കലായിരുന്നു ലക്ഷ്യം. രണ്ടര വർഷം മുമ്പ്, വിവാഹ നിശ്ചയ ശേഷം തമിഴ്‌നാട്ടിൽ തീർഥാടനത്തിന് കുടുംബസമേതം പോയി മടങ്ങുമ്പോൾ ഉണ്ടായ അപകടത്തിൽ തലക്കേറ്റ ക്ഷതംമൂലം അബോധാവസ്ഥയിലായതാണ്. ഇതേ അപകടത്തിൽ കാലിന് ഗുരുതര പരിക്കേറ്റ അമ്മയും കിടപ്പിലാണ്. പിതാവാകട്ടെ മനസികാസ്വാസ്ഥ്യത്തിലും. ഇളയസഹോദരി നഴ്‌സിങ് വിദ്യാർഥിനിയാണ്. മറ്റുള്ളവരുടെ സഹായത്താൽ നിത്യവൃത്തി കഴിച്ചുകൂട്ടുന്ന കുടുംബത്തിന് ലിനിഷക്ക് ശരിയായ ചികിത്സ നൽകാൻ കഴിയുന്നില്ല. ഇപ്പോൾ നിശ്ശബ്ദമായെങ്കിലും കരയുന്നുണ്ട്. ഇത് കുടുംബത്തിന് പ്രതീക്ഷ നൽകുന്നു. വിദഗ്ധ ചികിത്സ നൽകിയാൽ ലിനിഷ എഴുന്നേറ്റ് നടക്കുമെന്നാണ് പ്രതീക്ഷ. ഇതറിഞ്ഞ് 21 യുവാക്കളുടെ കൂട്ടായ്മയായ ടീം ഓഫ് ലോർഡ്, മാസ്റ്റർ ഗിന്നസ് സുധീറും ഒന്നിച്ചു ധനശേഖരണാർഥം ജീവിതത്തിലേക്ക് ഒരു കൈത്താങ്ങ് എന്ന പേരിൽ ഗാനയജ്ഞം സംഘടിപ്പിച്ചത്. ഇതിനു മുന്നോടിയായി 30 രൂപയുടെ സമ്മാന കൂപ്പണും അടിച്ചിറക്കിയിരുന്നു. പുത്തൻവേലിക്കര ടാക്സി സ്റ്റാൻഡിൽ നടന്ന പരിപാടി പ്രിയ അച്ചു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് പി.വി. ലാജു അധ്യക്ഷത വഹിച്ചു. എസ്.ഐ ഇ.വി. ഷിബു, ഫാ. ഫ്രാൻസർ കുരിശിങ്കൽ, കരുണൻ മാസ്റ്റർ, ഫ്രാൻസിസ് വലിയപറമ്പിൽ, എ.എൻ. രാധാകൃഷ്ണൻ, സി.എസ്. സുരേഷ് തുടങ്ങിയവർ പങ്കെടുത്തു. EP-12 manikoor ghana പുത്തൻവേലിക്കരയിൽ സംഘടിപ്പിച്ച ഗിന്നസ് സുധീറി​െൻറ 12 മണിക്കൂർ ഗാനയജ്ഞം പ്രിയ അച്ചു ഉദ്ഘാടനം ചെയ്യുന്നു തലവേദന നിവാരണ ക്യാമ്പ് പറവൂർ: മൈെഗ്രയിൻ, സൈനസൈറ്റിസ് എന്നിവക്ക് പച്ചമരുന്ന് ചികിത്സയുമായി തപോവനം. മൂന്ന് ദിവസത്തെ പച്ചമരുന്ന് പ്രയോഗംകൊണ്ട് രോഗം മാറ്റിയെടുക്കാമെന്ന് ചീഫ് കോഓഡിനേറ്റർ ഫെബിൻ അറിയിച്ചു. വ്യാഴാഴ്ച മുതൽ േമയ് 10 വരെയാണ് ക്യാമ്പ്. ഫോൺ: 9846116547, 9947812704.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.