93 നവസംരംഭകര്‍ക്ക് പരിശീലനം 50 വിജയകരമായ സംരംഭങ്ങള്‍ കൊച്ചി: വിവിധ പദ്ധതികള്‍ നടപ്പാക്കുകയും കൂടുതല്‍ പേർക്ക് സംരംഭങ്ങള്‍ തുടങ്ങാൻ പരിശീലനം നല്‍കുകയും ചെയ്ത വ്യവസായ വകുപ്പ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജില്ലയില്‍ മികച്ച നേട്ടം കൈവരിച്ചു. നവസംരംഭകരായ 93 പേര്‍ക്കാണ് വകുപ്പിന് കീഴില്‍ പരിശീലനം നല്‍കിയത്. 50 പേര്‍ പുതിയ സംരംഭങ്ങള്‍ ആരംഭിച്ച് വിജയകരമായി നടത്തുന്നതായി ജനറല്‍ മാനേജര്‍ അറിയിച്ചു. ഏകജാലക സംവിധാനം വഴി 84 അപേക്ഷകള്‍ ലഭിച്ചതില്‍ 72 എണ്ണം തീര്‍പ്പാക്കുകയും രണ്ട് സംരംഭകര്‍ക്ക് ഡീഡ് ലൈസന്‍സ് നല്‍കുകയും ചെയ്തു. സംരംഭകത്വത്തെപ്പറ്റി വിദ്യാർഥികളുടെ ഇടയില്‍ അവബോധം സൃഷ്ടിക്കാൻ 80 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടത്തിയ സംരംഭക ബോധവത്കരണ പരിപാടിയില്‍ 5100 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. 47 സംരംഭകത്വ വികസന ക്ലബുകള്‍ രജിസ്റ്റര്‍ ചെയ്തു. 215 സംരംഭകര്‍ക്ക് ടെക്‌നോളജി ക്ലിനിക്കുകള്‍ നടത്തി. 100 മെഷിനറി ഉല്‍പാദകരെ ഉള്‍പ്പെടുത്തി നടന്ന പ്രദര്‍ശനത്തില്‍ 46 യൂനിറ്റുകള്‍ പങ്കെടുത്തു. പ്രദര്‍ശനത്തില്‍ 87.5 ലക്ഷം രൂപയുടെ കച്ചവടം നടന്നു. കലൂര്‍ സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച മെഷിനറി എക്‌സ്‌പോ 17,000ത്തോളം പേര്‍ സന്ദര്‍ശിച്ചു. ഊര്‍ജിത വ്യവസായവത്കരണത്തിെൻറ ഭാഗമായി ജില്ലയില്‍ 25 ലക്ഷത്തിന് മുകളില്‍ മൂലധന നിക്ഷേപമുള്ള 487 സംരംഭങ്ങള്‍ കണ്ടെത്തി. 202 സംരംഭങ്ങള്‍ ആരംഭിച്ചു. 2756 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചു. 213 കോടി രൂപയുടെ മുതല്‍മുടക്കി. ചക്ക, മാങ്ങ, പപ്പായ, പൈനാപ്പിള്‍, കപ്പ, കശുമാങ്ങ എന്നീ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടുത്തി ബോള്‍ഗാട്ടിയില്‍ സംഘടിപ്പിച്ച അഗ്രോ ഫുഡ് പ്രോയില്‍ ജില്ലയിലെ 24 യൂനിറ്റുകള്‍ പങ്കെടുത്തു. 5.83 ലക്ഷം രൂപയുടെ കൗണ്ടര്‍ വില്‍പനയും ഏകദേശം 125 കോടി രൂപയുടെ വ്യാപാര കരാറും നടന്നു. ആശ സ്‌കീമില്‍ ഒമ്പത് പേര്‍ക്ക് ധനസഹായമായി 3,16,506 രൂപയുടെ ഗ്രാൻറ് അനുവദിച്ചു. ജില്ല, താലൂക്കുതല ഇന്‍വെസ്‌റ്റേഴ്‌സ് മീറ്റില്‍ 1383 സംരംഭകര്‍ പങ്കെടുത്തു. കേന്ദ്ര സര്‍ക്കാറിെൻറ ഉദ്യോഗ് ആധാര്‍ വെബ്‌സൈറ്റില്‍ രണ്ട് വര്‍ഷങ്ങളിലായി 7670 സംരംഭങ്ങള്‍ രജിസ്റ്റർ ചെയ്തു. സംരംഭക സഹായ പദ്ധതി പ്രകാരം 18.44 കോടി രൂപ അനുവദിച്ചു. പി.എം.ഇ.ജി.പി പദ്ധതി മുഖേന 170 സംരംഭകര്‍ക്ക് മാര്‍ജിന്‍ മണി ഗ്രാൻറ് ഇനത്തില്‍ 265.32 ലക്ഷം രൂപ നല്‍കി. നീതി ഉറപ്പാക്കിയ പദ്ധതി നിർവഹണം കൊച്ചി: അനുവദിക്കുന്ന ഫണ്ടുകള്‍ ശരിയായ രീതിയില്‍ വിവിധ പദ്ധതികളിലൂടെ വിനിയോഗിച്ച് മുന്‍പന്തിയില്‍ എത്തിയിരിക്കുകയാണ് സാമൂഹികനീതി വകുപ്പ്. ഏഴ് പദ്ധതികളാണ് ഈ വര്‍ഷം നിലവില്‍ വന്നത്. ഭിന്നശേഷിക്കാര്‍, ഭിന്നലിംഗക്കാര്‍ അടക്കമുള്ള വിഭാഗങ്ങള്‍ക്ക് നിരവധി പദ്ധതികളാണ് വകുപ്പ് നടപ്പാക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയാനുള്ള നിര്‍ഭയ പദ്ധതിക്ക് കീഴിലുള്ള കള്‍ചറല്‍ അക്കാദമി ഫോര്‍ പീസ് എന്ന സംഘടനക്ക് 2017-'18 വര്‍ഷം 28,04,412 രൂപയാണ് അനുവദിച്ചത്. കാഴ്ചവൈകല്യമുള്ളവര്‍ക്ക് ജനിക്കുന്ന കുഞ്ഞിെൻറ പരിപാലനത്തിനും അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കാനുമായി അമ്മക്ക് പ്രതിമാസം 2000 രൂപ നിരക്കില്‍ ഏഴുപേര്‍ക്ക് ധനസഹായം നല്‍കി. തെരുവോരത്ത് ഉപേക്ഷിക്കപ്പെട്ട കുട്ടികെളയും വയോധികെരയും മാനസിക രോഗികെളയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 'തെരുവു വെളിച്ചം' പദ്ധതി ആവിഷ്‌കരിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ പ്രതിരോധിക്കാനുള്ള കർമസേന തെരഞ്ഞെടുത്ത അഞ്ച് വാര്‍ഡുകളില്‍ രൂപവത്കരിച്ചു. പ്രത്യേക ക്യാമ്പുകളും സംഘടിപ്പിച്ചു. വനിതകള്‍ ഗൃഹനാഥരായ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്ന പദ്ധതിയിലൂടെ 86 പേര്‍ക്ക് സഹായം നല്‍കി. മംഗല്യ പദ്ധതിയിലൂടെ രണ്ടുപേര്‍ക്ക് സഹായം നല്‍കി. അഭയകിരണം പദ്ധതിയിൽ 23 പേര്‍ക്കായി 1,38,000 രൂപ ചെലവഴിച്ചു. ഗാര്‍ഹിക അതിക്രമങ്ങളുള്‍പ്പെടെ പീഡനത്തിനിരയായ വനിതകളുടെ പുനരധിവാസത്തിനായി ധനസഹായം ഏര്‍പ്പെടുത്തി. സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങൾക്കുള്ള ഉദയംപേരൂർ ശാരദകൃഷ്ണ അയ്യര്‍ സദ്ഗമയ സെൻററിന് 15,00,000 രൂപ അനുവദിച്ചു. ഒമ്പതാം ക്ലാസിന് മുകളില്‍ പഠിക്കുന്ന ഭിന്നശേഷിക്കാരായ 43 കുട്ടികള്‍ക്ക് വിദ്യാഭ്യാസ സഹായം നൽകി. വിദ്യാകിരണം പദ്ധതിയിലൂടെ 100 കുട്ടികള്‍ക്കായി 6,37,500 രൂപ ചെലവഴിച്ചു. ഭിന്നശേഷിക്കാരായ പെണ്‍കുട്ടികള്‍ക്കും ഭിന്നശേഷിക്കാരായവരുടെ പെണ്‍മക്കള്‍ക്കും 10,000 രൂപ വീതം 20 പേര്‍ക്ക് വിവാഹ ധനസഹായം നല്‍കി. ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ നല്‍കാൻ 3,94,000 രൂപ അനുവദിച്ചു. ഭിന്നശേഷിക്കാരായവര്‍ക്ക് 10ാം ക്ലാസ് / പ്ലസ് ടു ക്ലാസ് തുല്യത പരീക്ഷ എഴുതാൻ ധനസഹായം അനുവദിക്കുന്നതിൽ എട്ടുപേർ ഗുണഭോക്താക്കളായി. ഭിന്നശേഷിക്കാര്‍ക്കുള്ള ചികിത്സധന സഹായം 5,000 രൂപ എട്ടുപേര്‍ക്ക് അനുവദിച്ചു. എച്ച്.ഐ.വി ബാധിതെരയും ലൈംഗിക തൊഴിലാളികെളയും പുനരധിവസിപ്പിക്കുന്ന സോഷ്യല്‍ സർവിസ് സൊസൈറ്റിക്ക് സ്ഥാപന നടത്തിപ്പിനായി 10,90,500 രൂപ ഗ്രാന്‍ഡ് അനുവദിച്ചു. 22 ഭിന്നലിംഗക്കാര്‍ക്ക് ഐ.ഡി കാര്‍ഡ് നല്‍കാനും അഞ്ചുപേര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കാനുമുള്ള നടപടി സ്വീകരിച്ചു. ഇതിനായി 1,14, 716 രൂപ ചെലവഴിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.