കോതമംഗലത്ത് യാക്കോബായ സഭയുടെ പ്രതിഷേധ റാലി

കോതമംഗലം: യാക്കോബായ സഭക്കെതിരായിട്ടുള്ള നീതി നിഷേധത്തിൽ പ്രതിഷേധിച്ച് അങ്കമാലി ഭദ്രാസനം കോതമംഗലം മേഖലയുടെ ആഭിമുഖ്യത്തിൽ ബുധനാഴ്ച കോതമംഗലത്ത് പ്രതിഷേധ റാലി സംഘടിപ്പിച്ചു. ചെറിയ പള്ളിയിൽനിന്ന് വൈകീട്ട് ആറിന് ആരംഭിച്ച റാലിയിൽ ആയിരക്കണക്കിന് വിശ്വാസികൾ മെഴുകുതിരിയുമായി അണിചേർന്നു. നഗരസഭ ഓഫിസിന് മുന്നിൽ നടന്ന പ്രതിഷേധ യോഗം കേതാലിക്ക ബാവ ബസേലിയോസ് തോമസ് പ്രഥമൻ ഉദ്ഘാടനം ചെയ്തു. ഭരണഘടന ലംഘനമാണ് സുപ്രീംകോടതി വിധിയിലൂടെ പുറത്ത് വരുന്നതെന്നും ജനങ്ങളുടെ വിശ്വാസം പരിശോധിക്കാൻ അധികൃതർ തയാറാവണമെന്നും ബാവ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. അറനൂറിലേറെ കേസുകൾ തനിക്കെതിരെ നൽകിയിട്ടുണ്ടെങ്കിലും താൻ ആർക്കെതിരെയും കേസ് നൽകിയിട്ടില്ലെന്നും ബാവ പറഞ്ഞു. ജോസഫ് മാർ ഗ്രിഗോറിയസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. കുര്യാക്കോസ് മാർ തെേയാഫിലോസ്, ഫാ. ബിജു കൊരട്ടിയിൽ എന്നിവർ സംസാരിച്ചു. മെത്രപ്പോലീത്തമാരായ ഐസക് മാർ എസ്താനിയോസ്, മാത്യൂസ് മാർ അപ്രേം, ഗീവർഗീസ് മാർ കൂറിലോസ്, സക്കറിയാസ് മാർ പോളികാർപ്പസ്, സക്കറിയാസ് മാർ ഫിലിക്സിനോസ്, ഏലിയാസ് മാർ യൂലിയോസ്, ഏലിയാസ് മാർ അത്തനാസിയോസ്, മാത്യൂസ് മാർ ഇവാനിയോസ്, സഭ ട്രസ്റ്റി തമ്പു ജോർജ് തുകലൻ, ജോമോൻ പാലക്കാടൻ, മാത്യു പാലപ്പിള്ളി തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.