*പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ആക്ഷേപം കൊച്ചി: സ്ത്രീകളും കുട്ടികളും അടങ്ങുന്ന വിനോദ സഞ്ചാരികളെ ആക്രമിച്ചതായി പരാതി. മഞ്ഞപ്ര ലയണ്‍സ് ക്ലബ് അംഗങ്ങള്‍ കുടുംബത്തോടൊപ്പം വാല്‍പ്പാറയിലേക്ക് നടത്തിയ യാത്രയിലാണ് ആക്രമണമുണ്ടായതെന്ന് ക്ലബ് പ്രസിഡൻറ് പൗലോസ് വല്ലൂരാന്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. യാത്രക്ക് വിളിച്ച വാഹനത്തിെൻറ ഡ്രൈവര്‍ അടങ്ങിയ സംഘമാണ് ആക്രമിച്ചത്. യാത്രക്കിടെയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ഡ്രൈവർ വിളിച്ചതനുസരിച്ച് വന്ന സംഘമാണ് കാടിന്നടുവില്‍ വാഹനത്തിലേക്ക് ആയുധങ്ങളുമായി കയറി ഭീഷണിപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് തിരിച്ച് അങ്കമാലിയിലെത്തിയപ്പോഴും ഡ്രൈവറുടെ ഭാഗത്തുനിന്ന് മോശം അനുഭവമുണ്ടായി. തുടർന്ന് ഇയാള്‍ക്ക് പകരം വേറൊരു ഡ്രൈവറാണ് വാഹനം ഒാടിച്ചത്. ഇതേത്തുടര്‍ന്ന് അങ്കമാലി സ്‌റ്റേഷനിലെത്തി പരാതി നല്‍കിയെങ്കിലും രണ്ടാമതായി വാഹനം ഒാടിച്ച ഡ്രൈവറോടൊപ്പം പോകാനും നടപടിയെടുക്കാമെന്നും പൊലീസ് നിര്‍ദേശിച്ചു. എന്നാല്‍, വഴിയില്‍ വെച്ച് വാഹനം തടഞ്ഞ് വീണ്ടും ഭീഷണിപ്പെടുത്തി. അങ്കമാലി സ്‌റ്റേഷനില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. പിന്നീട് കേസ് രജിസ്റ്റർ ചെയ്യാൻ പോലും പൊലീസ് തയാറായില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ പരാതി ലഭിച്ചിട്ടുണ്ടെന്ന് അങ്കമാലി പൊലീസ് സ്ഥിരീകരിച്ചു. മലക്കപ്പാറയിലേക്ക് വിശദഅന്വേഷണം നടത്തുന്നതിന് കേസ് കൈമാറിയെന്നും ഇവിടെ നടന്ന സംഭവങ്ങളില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും സി.ഐ മുഹമ്മദ് റിയാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.