OBT കാണാതായ പ്രതിശ്രുത വധുവി​െൻറ മൃതദേഹം കായലില്‍

വൈപ്പിന്‍: വിവാഹ ദിനത്തില്‍ സമീപത്തെ ബ്യൂട്ടി പാര്‍ലറില്‍ പോയ എളങ്കുന്നപ്പുഴ സ്വദേശി പ്രതിശ്രുത വധുവി​െൻറ മൃതദേഹം രണ്ടാം ദിനത്തില്‍ കായലില്‍ കണ്ടെത്തി. ഞായറാഴ്ച വിവാഹം നടക്കേണ്ടിയിരുന്ന പെരുമാള്‍പടി മാനംകണ്ണേഴത്ത്് വിജയ​െൻറ മകള്‍ കൃഷ്ണപ്രിയയെയാണ് (21) ചൊവ്വാഴ്ച മുളവുകാട് കായലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കൃഷ്ണപ്രിയയും പറവൂര്‍ സ്വദേശിയും തമ്മില്‍ എളങ്കുന്നപ്പുഴ സുബ്രഹ്മണ്യക്ഷേത്രത്തില്‍ വിവാഹം നടക്കേണ്ടതായിരുന്നു. വിവാഹദിനത്തില്‍ രാവിലെ 6.45ന് വീടിന് സമീപത്തെ ബ്യൂട്ടിപാര്‍ലറില്‍ ബന്ധുവാണ് കൊണ്ടുവിട്ടത്. ഇവിടെനിന്ന് സമീപത്തെ കുടുംബക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഉടൻ തിരികെയെത്താമെന്ന് പറഞ്ഞ് ഇറങ്ങിയത്രെ. അരമണിക്കൂര്‍ കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് ബ്യൂട്ടീഷ്യന്‍ വിവരം യുവതിയുടെ വീട്ടിലറിയിച്ചു. തുടര്‍ന്ന് വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് ഞാറക്കല്‍ പൊലീസില്‍ പരാതി നല്‍കി. അതിനിടെ ഇവര്‍ ഗോശ്രീ പാലത്തിലൂടെ നടന്നുപോകുന്നത്് കണ്ടതായും പറയുന്നു. വിവാഹത്തിന് എത്തിയ വരനും സംഘവും ഒടുവില്‍ നഷ്ടപരിഹാര ധാരണയില്‍ മടങ്ങുകയായിരുന്നു. ചൊവ്വാഴ്ച മുളവുകാട് കായലില്‍ മൃതദേഹം കണ്ടെത്തി. മരണത്തില്‍ ദുരൂഹതയുള്ളതായി ബന്ധുക്കള്‍ ആരോപിച്ചു. പോസ്റ്റ്േമാര്‍ട്ടത്തിനുശേഷം സംസ്‌കാരം നടത്തി. മാതാവ്: വിശാലം. സഹോദരങ്ങള്‍: കൃഷ്‌ണേന്ദു, വിനയ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.