ലോട്ടറി ടിക്കറ്റ് നമ്പർ തിരുത്തി നൽകി പണം തട്ടി

ആലുവ: ലോട്ടറി ടിക്കറ്റിലെ നമ്പറുകൾ തിരുത്തി നൽകി പണം തട്ടി. ആലുവ വിടാക്കുഴയിൽ വാടകക്ക് താമസിക്കുന്ന തമിഴ്നാട് ട്രിച്ചി സ്വദേശി രാജേന്ദ്രനാണ് (48) തട്ടിപ്പിന് ഇരയായത്. ബുധനാഴ്ച രാവിലെ റെയിൽവേ സ്‌റ്റേഷന് മുന്നിൽ ടിക്കറ്റ് വിൽക്കുമ്പോൾ റെയിൽവേ ജീവനക്കാരനെന്ന വ്യാജേന അടുത്തെത്തിയയാളാണ് 2000 രൂപ തട്ടിയെടുത്തത്. േമയ് ഒന്നിന് നറുക്കെടുത്ത കേരള സർക്കാറി​െൻറ രണ്ട് ശ്രീശക്തി ടിക്കറ്റ് നൽകി അടിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാൻ ആവശ്യപ്പെട്ടു. രാജേന്ദ്ര​െൻറ കൈവശമുണ്ടായിരുന്ന ഫലവുമായി ഒത്തുനോക്കിയപ്പോൾ ഓരോ ടിക്കറ്റിലും 1000 രൂപ വീതം അടിച്ചതായി വ്യക്തമായി. ഇതേ തുടർന്ന് രാജേന്ദ്രനിൽനിന്ന് 750 രൂപയുടെ പുതിയ ടിക്കറ്റും ബാക്കി 1250 രൂപയും വാങ്ങി തട്ടിപ്പുകാരൻ സ്‌ഥലം വിട്ടു. ഇതിന് ശേഷം ടിക്കറ്റുകൾ ഏജൻസി ഓഫിസിലെത്തി വിശദമായി പരിശോധിച്ചപ്പോഴാണ് ടിക്കറ്റിൽ നമ്പറിൽ കൃത്രിമം നടത്തിയതായി ബോധ്യമായത്. ടിക്കറ്റിലെ അവസാന അക്കങ്ങളായ 6517 എന്നതിൽ ഏഴ് വേറെ ലോട്ടറി ടിക്കറ്റിൽനിന്ന് വെട്ടിയെടുത്ത് ഒട്ടിച്ചതാണെന്ന് വ്യക്തമായി. 8812 എന്ന അക്കത്തിൽ അവസാനിക്കുന്ന ടിക്കറ്റിൽ ആദ്യത്തെ എട്ടും വെട്ടിഒട്ടിച്ചതാണ്. സൂക്ഷമമായി നോക്കിയാൽ മാത്രം വ്യക്തമാകുന്ന വിധത്തിലാണ് വ്യാജ നമ്പറുകൾ ഒട്ടിച്ചിരിക്കുന്നത്. 6517 എന്ന നമ്പറിലുള്ള ടിക്കറ്റ് ഗുരുവായൂർ പടിഞ്ഞാേറ നടയിലെ 'നല്ലനേരം' ലോട്ടറി ഏജൻസിയിൽനിന്ന് 8812ാം നമ്പർ ടിക്കറ്റ് തൃശൂർ ചെട്ടിയങ്ങാടി ധനലക്ഷ്മി ഏജൻസീസിൽനിന്ന് വാങ്ങിയവയാണ്. കഴിഞ്ഞയാഴ്ച മറ്റൊരു ലോട്ടറി വിൽപനക്കാരനെ ആർ.എം.സിലെ ജീവനക്കാരനാണെന്ന പേരിൽ 3,000 രൂപ കബളിപ്പിച്ചെടുത്തിരുന്നു. ആലുവ പൊലീസിൽ രാജേന്ദ്രൻ പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.