നിയമ സേവന ക്യാമ്പ് സംഘടിപ്പിച്ചു

എടത്തല: ആലുവ താലൂക്ക് ലീഗൽ സർവിസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അസംഘടിത തൊഴിലാളികളുടെ ക്ഷേമത്തിനായി നിയമ സേവന ക്യാമ്പ് പുക്കാട്ടുപടിയിൽ സംഘടിപ്പിച്ചു. താലൂക്ക് ലീഗൽ സർവിസ് കമ്മിറ്റി ചെയർമാൻ ടി. റിനോ ഫ്രാൻസിസ് സേവ്യർ ഉദ്ഘാടനം നിർവഹിച്ചു. ആലുവ ബാർ അസോസിയേഷൻ പ്രസിഡൻറ് എം.പി. ജോൺസൺ അധ്യക്ഷത വഹിച്ചു. അനിതകുമാരി േമയ്ദിന സന്ദേശം നൽകി. എടത്തല ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സാജിത അബ്ബസ്, വാർഡ് അംഗം സി.കെ. രാജൻ, ക്ഷേമകാര്യ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ആബിദ ശരീഫ്, എ.എൽ.ഒ ജഅഫർ സാദിഖ്, എടത്തല എസ്.ഐ അരുൺ, സലിം കുമാർ, കേരള വാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡൻറ് പി.എം. അഷ്റഫ്, െറസിഡൻറ്സ് അസോസിയേഷൻ പ്രസിഡൻറ് എൻ.എം. ഷംസു എന്നിവർ സംസാരിച്ചു. താലൂക്ക് ലീഗൽ സർവിസ് കമ്മിറ്റി സെക്രട്ടറി പ്രിയ കൃഷ്ണൻ സ്വാഗതവും സ്റ്റാഫ് പ്രതിനിധി കെ.എ. അമീർ അഫ്സൽ നന്ദിയും പറഞ്ഞു. ക്യാമ്പിൽ രജിസ്ട്രേഷൻ നടത്തിയ ഇതര സംസ്ഥാന തൊഴിലാളികൾക്ക് ആവാസ് ഇൻഷുറൻസ് കാർഡുകൾ വിതരണം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.